കൊടുത്താല്‍ പണി നാസയിലും കിട്ടും

ട്വിറ്ററിൽ അശ്ലീല ഭാഷ ഉപയോ​ഗിച്ച യുവതിക്ക് നാസയിൽ പരിശീലനത്തിനുള്ള അവസരം നഷ്ടമായി

Update: 2018-08-24 09:17 GMT
Advertising

ട്വിറ്ററിൽ അരങ്ങേറിയ അശ്ലീല പോസ്റ്റിനും അപ്രതീക്ഷിത കമന്റുകൾക്കുമൊടുവിൽ യുവതിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയമായ നാസയിൽ ജോലി ചെയ്യാനുള്ള അവസരം നഷ്ടമായി.

നവോമി എന്ന യുവതി നാസയിൽ പരിശീലനത്തിന് പോവുകയാണെന്ന് അശ്ലീല ചുവയോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സംഭവത്തിന് തുടക്കമാവുന്നത്. അശ്ലീല പോസ്റ്റിന് താഴെ മുൻ നാസാ എൻജിനീയറും നാഷണൽ സ്പെയ്സ് കൗൺസിൽ അംഗവുമായ ഹോമർ ഹിക്കാം ലാങ്ക്വേജ് എന്ന് മാത്രം ട്വീറ്റ് ചെയ്തു. അതിന് റി ട്വീറ്റ് ചെയ്ത നവോമി, താൻ നാസയുടെ ഭാഗമാവാൻ പോവുകയാണെന്ന് പറഞ്ഞ് അതിനേക്കാൾ അശ്ലീല ഭാഷയലായിരുന്നു. അതേ നാസയെ നിയന്ത്രിക്കുന്ന നാഷണൽ സ്പെയ്സ് കൗൺസിൽ അംഗമാണ് താനെന്ന് തിരിച്ച് ഹോമർ ഹിക്കാം മറുപടിയും പറഞ്ഞു. ഈ സംഭാഷണം നാസയുടെ ശ്രദ്ധയിൽ പെടുകയും നവോമിക്ക് നാസയിൽ പരിശീലനം നേടാനുള്ള അവസരം നഷ്ടപ്പെട്ടു.

നവോമിയുടെ അവസരം നഷ്ടപ്പെട്ടതിൽ തനിക്കൊരു പങ്കുമില്ലെന്ന് ഹോമർ ഹിക്കാം പ്രതികരിച്ചു. നാസയുടെ കൂടെ ഹാഷ് ടാഗ് ഉപയോഗിക്കുമ്പോൾ ഭാഷ ശ്രദ്ധിക്കണമെന്ന് മാത്രമേ താൻ പറഞ്ഞുള്ളുവെന്നും നാസയിൽ ആളുകളെ എടുക്കാനും പിരിച്ച് വിടാനും താൻ ആരുമല്ലെന്നും ഹിക്കാം കൂട്ടിചേർത്തു.

ഹിക്കാം ആരാണെന്ന് മനസ്സിലാക്കിയ നവോമി അദ്ദേഹത്തെ പിന്നീട് വിളിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു. നവോമിക്ക് നഷ്ടപ്പെട്ട അവസരം തിരിച്ച് ലഭിക്കാൻ താൻ പരമാവധി ശ്രമിക്കുമെന്നും ഹിക്കാം പിന്നീട് പങ്ക് വച്ചു.

Tags:    

Similar News