ഇന്തോനേഷ്യയില്‍ ഭൂചലന പരമ്പര; 555 മരണം

ഇന്തോനേഷ്യലെ ലംമ്പോക്ക് ദ്വീപിൽ ജൂലൈ 29 മുതൽ തുടങ്ങിയ ഭൂചലനങ്ങിൽ ഇതുവരെയായി പരിക്ക് പറ്റിയത് 1,500-ഓളം പേർക്ക്, 3,90000-ഓളം പേർ ഭവനരഹിതര്‍

Update: 2018-08-24 13:52 GMT
Advertising

ഇന്തോനേഷ്യയിൽ ആഴ്ച്ചകളായി തുടർന്നുകൊണ്ടിരിക്കുന്ന ഭൂചലന പരമ്പരയെ തുടർന്ന് ഇതുവരെയായി മരണപ്പെട്ടത് 555 പേർ. ഇന്തോനേഷ്യലെ ലംമ്പോക്ക് ദ്വീപിൽ കഴിഞ്ഞ ജൂലൈ 29 മുതൽ തുടങ്ങിയ ഭൂചലനത്തിൽ 1,500-ഓളം പേർക്ക് പരിക്ക് പറ്റിയതായും 3,90000-ഓളം പേർ ഭവനരഹിതരായതായും ഇന്തോനേഷ്യൻ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.

ഏറ്റവും ഒടുവിലുണ്ടായ ഭൂചലനത്തിന് റിക്ടർ സ്കെയിലിൽ 6.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. 478 മില്ല്യൺ ഡോളറിന്റെ നാശനഷ്ടങ്ങളാണ് കണക്കാക്കപ്പെടുന്നത്.

2004-ല്‍ ഇന്തോനേഷ്യയുടെ സുമാത്രാ ദ്വീപില്‍, 9.1 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂചലനമാണ് പ്രദേശത്ത് 220,000 പേരുടെ മരണത്തിനിടയാക്കിയ സുനാമിക്ക് കാരണമായത്.

Tags:    

Similar News