അതിർത്തിയിൽ സുരക്ഷ ശക്തമാക്കി പെറു; ലക്ഷ്യം വെനിസ്വലയിൽ നിന്നുള്ള കുടിയേറ്റം തടയൽ

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം അടുത്തിടയായി വെനിസ്വലയില്‍ നിന്ന് പെറുവിലേക്കുള്ള കുടിയേറ്റം ക്രമാധീതമായി വർധിച്ചിരുന്നു

Update: 2018-08-25 03:09 GMT
Advertising

വെനിസ്വേലയില്‍ നിന്നുമുള്ള കുടിയേറ്റക്കാരെ തടയാന്‍ പെറു അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനിസ്വലയില്‍ നിന്നും നിരവധി ആളുകളാണ് അയല്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്.

മുമ്പ് വെനിസ്വലന്‍ പൌരന്മാര്‍ക്ക് പാസ്പോര്‍ട്ടില്ലാതെ പെറുവിലേക്ക് കടക്കാമായിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് അടുത്തിടയായി വെനിസ്വലയില്‍ നിന്ന് രാജ്യത്തേക്ക് കുടിയേറുന്നവരുടെ എണ്ണം ക്രമാധീതമായി വർധിക്കുകയുണ്ടായി. പുതുജീവിതം സ്പ്നം കണ്ടാണ് പിറന്ന നാടുപേക്ഷിച്ച് ഇവര്‍ അയല്‍ രാജ്യങ്ങലിലേക്ക് കുടിയേറുന്നത്. ഇത് പെറുവിന്റെ പ്രദേശിക സര്‍വ്വീസുകളെ വരെ തകിടംമറിച്ചു. ഇതോടെ വെനിസ്വലയില്‍ നിന്ന് രാജ്യത്തേക്ക് കടക്കണമെങ്കില്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കികൊണ്ടുള്ള പുതിയം നിയമം സര്‍ക്കാര്‍ പുറത്തിറക്കുകയായിരുന്നു. പുതിയ നിയമം ശനിയാഴ്ച മുതല്‍‌ നിലവില്‍വരും.

20000-ത്തിലധികം ആളുകള്‍ പുതിയ നിയമം പ്രാബല്യത്തിലാകും മുമ്പ് പെറുവിലേക്ക് കുടിയേറുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.കഴിഞ്ഞ രണ്ട് വര്‍ഷത്തിയിടയില്‍ നാല് ലക്ഷത്തിലധികം ആളുകളാണ് വെനിസ്വലയില്‍ നിന്നും പെറുവിലേക്ക് കുടിയേറിയതെന്നാണ് ഔദ്യോഗിക കണക്ക്.

Tags:    

Similar News