ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ അവര്‍ വീണ്ടും ഒത്തു ചേര്‍ന്നു
1950 മുതല്‍ 1953 വരെ നീണ്ട് നിന്ന കൊറിയന്‍ യുദ്ധത്തെ തുടര്‍ന്ന് ഇരു കൊറിയകളിലുമായി വേർപിരിഞ്ഞ കുടുംബങ്ങളാണ് ഓർമ്മകൾ പങ്കുവെക്കാൻ വീണ്ടും ഒത്തു ചേര്‍ന്നത്
കൊറിയന്‍ യുദ്ധത്തെ തുടര്‍ന്ന് ദക്ഷിണകൊറിയയിലും, ഉത്തര കൊറിയയിലുമായി വേര്‍ത്തിരിക്കപ്പെട്ട കുടുംബങ്ങള്‍ വര്‍ഷങ്ങൾക്ക് ശേഷം വീണ്ടും ഒത്ത് ചേര്‍ന്നു.
1950-മുതല്‍ 1953 വരെ നീണ്ട് നിന്ന കൊറിയന്‍ യുദ്ധത്തെ തുടര്‍ന്നാണ് ഇരു കൊറിയകളിലെയും കുടുംബങ്ങള്‍ തമ്മില്‍ വേര്‍ പിരിഞ്ഞത്. കുടുംബാംഗങ്ങളില്‍ ചിലര്‍ ഉത്തര കൊറിയയിലും, ചിലര്‍ ദക്ഷിണ കൊറിയയിലുമായി തമ്മില്‍ വേര്‍പിരിയുകയായിരുന്നു. അന്ന് മുതല്‍ ഇരു കൊറിയകളും തമ്മില്‍ നിലനിന്നിരുന്ന യുദ്ധ സമാനമായ സാഹചര്യം ഇവരുടെ ഒത്തു ചേരലിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇരു രാജ്യങ്ങളുടെയും രാഷ്ട്ര തലവന്മാര്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തമ്മില്‍ വേര്‍ പിരിഞ്ഞ കുടുംബാംഗങ്ങള്‍ക്ക് തമ്മില്‍ ഒത്ത് ചേരുന്നതിനുള്ള അവസരം നല്‍കുന്നതിന് തീരുമാനമായത്.
81 കുടുംബങ്ങളില്‍ നിന്നായി 300-ഓളം ദക്ഷിണ കൊറിയക്കാരാണ് തങ്ങളുടെ കുടുംബാഗങ്ങളെ കാണാന്‍ നോര്‍ത്ത് കൊറിയയിലെ ‘കുംഗാങ്’ മലയിലെ റിസോര്‍ട്ടിലെത്തിയത്. 3 ദിവസത്തേക്കാണ് ഇവര്‍ തമ്മില്‍ ഇവിടെ ഒത്ത് കൂടുക. 1,32600-ആളുകള്‍ ഇത്തരത്തില്‍ വേര്‍തിരിക്കപ്പെട്ടിണ്ടുന്നാണ് കണക്കാക്കപ്പടുന്നത്. ഇതില്‍ 41.2 ശതമാനവും 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്, 21.4 ശതമാനം ആളുകള്‍ 90 വയസ്സുകാരുമാണ്. അന്ന് വേര്‍തിരിക്കപ്പെട്ട കുടുംബാംഗങ്ങളില്‍ പലരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല.