റോഹിങ്ക്യന്‍‍ അഭയാര്‍ഥികളായ കുട്ടികളുടെ ആരോഗ്യ സ്ഥിതി ദയനീയം- യുണീസെഫ്

Update: 2018-08-25 04:07 GMT
റോഹിങ്ക്യന്‍‍ അഭയാര്‍ഥികളായ കുട്ടികളുടെ ആരോഗ്യ സ്ഥിതി ദയനീയം- യുണീസെഫ്
AddThis Website Tools
Advertising

ബംഗ്ലാദേശിലെ റോഹിങ്ക്യന്‍‍ അഭയാര്‍ഥികളായ കുട്ടികളുടെ ആരോഗ്യ സ്ഥിതി ദയനീയമാണെന്ന് യുണീസെഫ്. കുട്ടികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നല്‍കാത്തതിലും യുണീസെഫ് ആശങ്ക അറിയിച്ചു. മൂന്നര ലക്ഷത്തിലേറെ കുട്ടികളാണ് ബംഗ്ലാദേശിലെ വിവിധ ക്യാംപുകളിലുള്ളത്. കുട്ടികളില്‍ പലരും പകര്‍ച്ച വ്യാധികളുടെ ഭീതിയിലാണ്. വൃത്തിഹീനമായ ജീവിതസാഹചര്യമാണ് കുട്ടികളുടെ ആരോഗ്യത്തിനും ഭീഷണിയാകുന്നത്. പല ക്യാംപുകള്‍ക്കും ഉള്‍ക്കൊള്ളാവുന്നതിലുമേറെയാണ് അഭയാർത്ഥികൾ.

കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകള്‍ ആവശ്യമാണെന്നും യുനീസെഫ് വ്യക്തമാക്കി. ഇല്ലെങ്കില്‍ അത് ഒരു തലമുറയെ തന്നെ നഷ്ടമാകുന്നതിനിടയാക്കുമെന്നും യുനീസെഫ് ഓര്‍മപ്പെടുത്തി.

ഈ വര്‍ഷം മാത്രം 13000 റോഹിങ്കയന്‍ അഭയാര്‍ഥികളാണ് ബംഗ്ലാദേശിലെത്തിയത്. റോഹിങ്ക്യയിലെ രാഖൈനില്‍ ഇപ്പോഴും മുസ്ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടരുന്നുണ്ടെന്ന് ബംഗ്ലാദേശില്‍ അടുത്തിടെയെത്തിയ അഭയാര്‍ഥികള്‍ സക്ഷ്യപ്പടുത്തുന്നു. വംശീയ അതിക്രമം രൂക്ഷമായതിനെ തുടര്‍ന്ന്ക ഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏഴു ലക്ഷത്തോളം അഭയാര്‍ഥികളാണ് റോഹിങ്കയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.

Tags:    

Similar News