തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി ആക്രമണം; രണ്ട് പേര്‍ കൂടി പിടിയില്‍

അമേരിക്കൻ പാസ്റ്ററായ ആൻഡ്രൂ ബ്രൂൺസണെ തുർക്കി തടവിലാക്കിയതിനെ തുടർന്ന് അമേരിക്കയും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടിയിരുന്നു

Update: 2018-08-27 02:54 GMT
Advertising

തുര്‍ക്കിയിലെ അമേരിക്കന്‍ എംബസിക്ക് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എംബസിക്ക് മുന്നിലൂടെ കാറില്‍ സഞ്ചരിക്കവെ അക്രമികള്‍ ആറ് തവണ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. പക്ഷെ ഇത് ആശങ്കക്ക് ഇടയാക്കിയിരുന്നു. സംഭവത്തില്‍ നാല് പേരാണ് ഇതിനോടകം പൊലീസ് പിടിയിലായത്. ഇവരുടെ ലക്ഷ്യം എന്ത്, കൂടുതല്‍ പേര്‍ ഇതിന് പിറകിലുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിനായി ചോദ്യം ചെയ്തുവരികയാണ്. ആക്രമണം നടത്തുന്ന സമയം നാല് പേരും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം എംബസി അടിച്ചിട്ടിരുന്നു. ഈ മേഖലയിലേക്ക് പ്രവേശനവും നിഷേധിച്ചിരുന്നു.

അമേരിക്കൻ പാസ്റ്ററായ ആൻഡ്രൂ ബ്രൂൺസണെ തുർക്കി തടവിലാക്കിയതിനെ തുടർന്ന് അമേരിക്കയും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടിയ സാഹചര്യത്തിലായിരുന്നു എംബസിക്കെതിരായ ആക്രമണം. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്നാരോപിച്ചാണ് ആൻഡ്രൂ ബ്രൂൺസണെ തുർക്കി തടവിലാക്കിയത്. കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ ജയിലിൽ ആയിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.

എംബസിക്കെതിരായ ആക്രമണത്തില്‍ നാറ്റോയും ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Tags:    

Similar News