സെന്‍ട്രല്‍ ബാങ്ക് അംഗീകാരം നല്‍കിയ സ്വര്‍ണക്കട്ടികള്‍ വിറ്റഴിക്കാനൊരുങ്ങി വെനസ്വലന്‍ സര്‍ക്കാര്‍

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഒരു പദ്ധതിയായാണ് വെനസ്വലന്‍ സര്‍ക്കാര്‍ കൊണ്ട് വരുന്നത്

Update: 2018-08-28 03:26 GMT
Advertising

രാജ്യത്തിന്റെ പൊതുവരുമാനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി വ്യത്യസ്തമായ ഒരു പദ്ധതിയുമായി വെനസ്വല . സെന്‍ട്രല്‍ ബാങ്ക് അംഗീകാരം നല്‍കിയ 2.5 ഗ്രാമിന്റെ സ്വര്‍ണ്ണ ബാറുകള്‍ ജനങ്ങളിലേക്ക് വിറ്റഴിക്കാനൊരുങ്ങുകയാണ് വെനസ്വലന്‍ ഗവണ്‍മെന്റ്.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഒരു പദ്ധതിയായാണ് വെനസ്വലന്‍ സര്‍ക്കാര്‍ കൊണ്ട് വരുന്നത്. രാജ്യത്തിന്റെ സ്വർണ്ണ കരുതൽ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും വെനസ്വലയെ രക്ഷപ്പെടുത്താന്‍ ഈ പദ്ധതി സഹായകമാകുമെന്നാണ് കരുതുന്നത്. സര്‍ക്കാരിന്റെ പുതിയ പദ്ധതിയില്‍ ഭാകമാകാന്‍ പ്രസിഡന്റ് നിക്കോളാസ് മദ്യൂറോ ജനങ്ങളോട് അഭ്യര്‍ഥിച്ചു. രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ സമ്പാദ്യം സ്വര്‍ണ്ണത്തില്‍ നിക്ഷപിക്കണമെന്നും മദ്യൂറോ പറഞ്ഞു.

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യങ്ങളില്‍ ഒന്നാണ് വെനസ്വല . എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്. ഇത് മൂലം വെനസ്വലന്‍ കറന്‍സിയുടെ മൂല്യം ദിനം പ്രതി കുറഞ്ഞ് കൊണ്ടിരിക്കുകയും ജനങ്ങളുടെ നിക്ഷപത്തില്‍ വലിയ തകര്‍ച്ചയുണ്ടാകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറിൽ മിനിമം വേതന വർദ്ധിപ്പിക്കാൻ മഡുറോ ഉത്തരവിട്ടിരുന്നു. വിരമിച്ചവർ, വീട്ടമ്മമാർ, ബിസിനസുകാർ, മധ്യവർഗക്കാരില്‍ നിന്നുള്ള പ്രൊഫഷണലുകൾ, തുടങ്ങിയവര്‍‍ സ്വർണക്കട്ടികൾ വാങ്ങുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഗയാനയിലെ ചെറിയ സ്വര്‍ണ്ണ ഖനികളില്‍ നിന്നും വെനസ്വലന്‍ സെന്‍ട്രല്‍ ബാങ്ക് നേരിട്ട് വാങ്ങുന്ന സ്വര്‍ണ്ണമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതെനന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News