ലൈംഗികാരോപണം നേരിട്ട മുന്‍ കര്‍ദ്ദിനാളിനെ സംരക്ഷിക്കുന്നുവെന് ആരോപണത്തില്‍ മറുപടി പറയാതെ മാര്‍പാപ്പ
ആരോപണം വലിയ വിവാദമായെങ്കിലും ആരോപണത്തെ കുറിച്ച് മാര്‍പ്പാപ്പയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു പ്രതികരണം
ലൈംഗികാരോപണം നേരിട്ട മുന്‍ കര്‍ദ്ദിനാളിനെ സംരക്ഷിക്കുന്നുവെന് ആരോപണത്തില്‍ മറുപടി പറയാതെ ഫ്രാന്‍സിസ് മാര്‍പാപ്പ. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നായിരുന്നു മാര്‍പാപ്പയുടെ പ്രതികരണം. മുന്‍ ആര്‍ച്ച് ബിഷപ്പ് വിഗാനോയാണ് മാര്‍പാപ്പയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നത്.
വാഷിംഗ്ടണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ തിയോഡോര്‍ മക് കാരികിനെതിരെ 2013ല്‍ ലൈംഗിക പീഡന ആരോപണത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചെങ്കിലും മാര്‍പാപ്പ നടപടിയെടുത്തില്ലെന്നായിരുന്നു വിഗാനോയുടെ പരാതി. ബാലപീഡകരെ സംരക്ഷിക്കുന്ന മാര്‍പാപ്പ രാജി വയ്ക്കണമെന്നുമായിരുന്നു വിഗാനോ ആവശ്യം. ആരോപണം വലിയ വിവാദമായെങ്കിലും ആരോപണത്തെ കുറിച്ച് മാര്‍പ്പാപ്പയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു പ്രതികരണം. പ്രസ്താവന ഞാനും വായിച്ചു. എന്നാല്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത് അത് ശ്രദ്ധാപൂർവ്വം വായിക്കാനാണ്. ആരോപങ്ങള്‍ക്കുള്ള മറുപടി അതില്‍ തന്നെയുണ്ടെന്ന് മാര്‍പ്പാപ്പ പറഞ്ഞു.
ആരോപണവിധേയനായ കര്‍ദ്ദിനാള്‍ മക് കാരിക് കഴിഞ്ഞ മാസമാണ് ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിച്ചത്. മക് കാരികിനെ പൊതുചുമതലകളില്‍ നിന്ന് ഒഴിവാക്കാനുള്ള മാര്‍പാപ്പയുടെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു വിരമിക്കല്‍. 10 വർഷം മുമ്പാണ് ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത്.