മൂന്ന് ലക്ഷം സൈനികര്‍ പങ്കെടുക്കുന്ന സൈനിക അഭ്യാസവുമായി റഷ്യ

രാജ്യത്തിന്റെ സൈനിക തന്ത്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി

Update: 2018-08-29 03:10 GMT
Advertising

ശീത യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക പരിശീലന പരിപാടിയുമായി റഷ്യ. മൂന്ന് ലക്ഷം സൈനികര്‍ പങ്കെടുക്കുന്ന സൈനിക അഭ്യാസം അടുത്ത മാസം നടക്കും. രാജ്യത്തിന്റെ സൈനിക തന്ത്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി. പരിശീലനത്തില്‍ ചൈനയും മംഗോളിയയും പങ്കെടുക്കുമെന്ന് പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗു അറിയിച്ചു. വോസ്‍തോക് 2018 എന്ന് പേരിട്ടിരിക്കുന്ന സൈനിക പരിശീലനം മധ്യ - കിഴക്കന്‍ റഷ്യയിലാണ് നടക്കുക. സെപ്തംബര്‍ 11 മുതല്‍ 15 വരെയാണ്

ഭീകരവാദത്തിനെതിരെയുള്ള ബഹുരാഷ്ട്ര സംയുക്ത സൈനിക പരിശീലനം. മൂന്ന് ലക്ഷം സൈനികര്‍ക്ക് പുറമെ 36000 സെനിക ടാങ്കുകള്‍, ആയിരത്തിലധികം യുദ്ധവിമാനങ്ങള്‍ എന്നിവയും അഭ്യാസത്തില്‍ പങ്കെടുക്കും. സമാധാന ശ്രമങ്ങള്‍ക്കായുള്ള സൈനിക പരിശീലനം രണ്ടു വര്‍ഷത്തിലൊരിക്കലാണ് നടത്തുക. 3,200 സൈനികരെയും 900 ത്തോളം ആയുധങളും പരിശീലനത്തിനായി ചൈന നല്‍കും. ടോക്കിയോയും ആയുധ പരിശീലനത്തില്‍ പങ്കെടുക്കും.

Tags:    

Similar News