ഫ്രഞ്ച് പരിസ്ഥിതി വകുപ്പ് മന്ത്രി രാജിവച്ചു

കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലെ സര്‍ക്കാര്‍ അനാസ്ഥയാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു

Update: 2018-08-29 03:37 GMT
Advertising

ഫ്രഞ്ച് പരിസ്ഥിതി വകുപ്പ് മന്ത്രി നികളൊസ് ഹ്യൂലോട് രാജി വെച്ചു. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലെ സര്‍ക്കാര്‍ അനാസ്ഥയാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റിനെ അറിയിക്കാതെ റേഡിയോയിലൂടെയായിരുന്നു നികളൊസ് ഹ്യൂലോയുടെ രാജി പ്രഖ്യാപനം.

പരിസ്ഥിതി സൌഹൃദ നിലപാടുമായി മുന്നോട്ട് പോകുന്ന ഇമാനുവല്‍ മാക്രോണ്‍ സര്‍ക്കാറിന് അപ്രതീക്ഷിത തിരിച്ചടി നല്‍കിയാണ് പരിസ്ഥിതി വകുപ്പ് മന്ത്രി നിക്കൊളസ് ഹ്യൂലോട്ടിന്റെ രാജി. റേഡിയോ പരിപാടിയിലൂടെയായിരുന്നു മന്ത്രിയുടെ രാജി പ്രഖ്യാപനം. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനും, ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും മറ്റ് പാരിസ്ഥിതിക ഭീഷണികൾ പരിഹരിക്കുന്നതിനുമുള്ള നടപടികൾ അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് മന്ത്രിസഭയിലെ ഏറ്റവും ജനകീയനായ നികളൊസ് ഹ്യൂലോ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ആര്‍ക്കും ഒരു സൂചന നല്‍കാതെയാണ് രാജി പ്രഖ്യാപിച്ചത്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ നടപ്പിലാക്കാന്‍ കഴിയാത്തിന്റെ പേരില്‍ മന്ത്രി രാജിവെക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നാണ് രാജിയോട് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചത്. അതേ സമയം ഹ്യൂലോട്ടിന്റെ രാജി സ്വീകരിച്ച പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെ അദ്ദേഹത്തിന്റെ സേവനത്തിന് നന്ദി രേഖപ്പെടുത്തി.

Tags:    

Similar News