ഇറാഖ് -സിറിയ അതിര്‍ത്തിയില്‍ ചാവേര്‍ സ്ഫോടനം; 8 പേര്‍ കൊല്ലപ്പെട്ടു
പടിഞ്ഞാറന്‍ ഇറാഖിലെ അല്‍ ഖയിം ജില്ലയിലാണ് ആക്രമണം നടന്നത്.ഇറാഖി സൈന്യവും ഷിയ തീവ്രവാദികളും സംയുക്തമായി നടത്തുന്ന ചെക്ക്പോസ്റ്റിലാണ് സംഭവം.
ഇറാഖ് -സിറിയ അതിര്‍ത്തിയില്‍ ചാവേര്‍ സ്ഫോടനത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. 12 ലധികം പേര്‍ക്ക് പരിക്ക്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പടിഞ്ഞാറന്‍ ഇറാഖിലെ അല്‍ ഖയിം ജില്ലയിലാണ് ആക്രമണം നടന്നത്.ഇറാഖി സൈന്യവും ഷിയ തീവ്രവാദികളും സംയുക്തമായി നടത്തുന്ന ചെക്ക്പോസ്റ്റിലാണ് സംഭവം.സ്ഫോടകവസ്തു നിറച്ച കാര്‍ അക്രമി ചെക്ക് പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു . സ്ഫോടനത്തില്‍ സൈനികരും സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റ 12 പേരുടെ നിലഗുരുതമാണെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റ്റ്റേറ്റിന്റെ ശക്തി കേന്ദ്രം കൂടിയാണ് അല്‍ഖയിമ. മുന്‍പ് നിരവധി ആക്രമങ്ങള്‍ ഐഎസ് ഇവിടെ നടത്തിയിട്ടുണ്ട്. അല്‍ഖയിമയില്‍ ഒരു ലക്ഷത്തിഅന്‍പതിനായിരത്തിലധികം ജനങ്ങളാണ് ഉള്ളത്. ചെക്ക് പോസ്റ്റില്‍ ആയുധങ്ങളും പണവുമെല്ലാം സൈന്യത്തിന് കൈമാറുന്ന സ്ഥലം കൂടിയാണ്.