ഉത്തര കൊറിയയുമായി ആഗ്രഹിക്കുന്നത് ഉൗഷ്മളമായ ബന്ധം: ട്രംപ്

വ. കൊറിയ-അമേരിക്ക ബന്ധത്തിനു ഭീഷണിയായി നിൽക്കുന്നത് മേഖലയിലുള്ള ചൈനയുടെ ഇടപെടലുകൾ

Update: 2018-08-30 11:45 GMT
Advertising

ഉത്തര കൊറിയയുമായി ഉൗഷ്മളമായ ബന്ധമാണ് താൻ ആ
ഗ്രഹിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പരസ്പരം പോർ വിളി നടത്തുന്നതിൽ അർത്ഥമില്ലെന്നും, എന്നാൽ അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധത്തിൽ ചൈനയുടെ ഇടപെടലുകൾ പലപ്പോഴും തടസ്സം സ‍‍ൃഷ്ടിക്കുന്നതായും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ആണവ നിരായുധീകരണത്തിലുള്ള കൊറിയയുടെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് അമേരിക്കൻ നയതന്ത്ര പ്രതിനിധികളുടെ ഉത്തര കൊറിയൻ സന്ദർശനം പിൻവലിച്ചതിനിടെയാണ് ട്രംപിന്റെ പ്രതികരണം.

മേഖലയിൽ ചൈനയുടെ ഇടപെടലുകൾ നിർണ്ണായകമാണ്. എന്നാലിത് അമേരിക്കയുമായുള്ള ബന്ധത്തിന് അപകടകരമായ ഒന്നാണ്. ചൈനയുടെ ശക്തമായ സമ്മർദ്ദത്തിനു കീഴിലാണ് കൊറിയയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News