അര്‍ജന്റീനയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പെസോക്ക് മൂല്യമിടിഞ്ഞു
പെസോയുടെ മൂല്യം കഴിഞ്ഞ ദിവസം 15 ശതമാനത്തിലധികം കുറഞ്ഞ് 39 ഡോളറിനു താഴെയായി.
Update: 2018-08-31 01:59 GMT
അര്‍ജന്റീനയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. അര്‍ജന്റീനയുടെ കറന്‍സിയായ പെസോക്ക് തുടര്‍ച്ചയായി ഏഴാം ദിവസവും മൂല്യമിടിഞ്ഞു. അര്‍ജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. പെസോയുടെ മൂല്യം കഴിഞ്ഞ ദിവസം 15 ശതമാനത്തിലധികം കുറഞ്ഞ് 39 ഡോളറിനു താഴെയായി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് അര്‍ജന്റീന നടത്തുന്നത്.
സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ഐഎംഎഫില്‍ നിന്നും കടമെടുക്കുക എന്ന പരിഹാരമാണ് അര്‍ജന്റീന തേടിയത്. എന്നാല്‍ ഇതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. രാജ്യത്തെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളി വിടാനേ ഇതുപകരിക്കൂ എന്നാണ് വിമര്‍ശം.