റോഹിങ്ക്യകള്‍ക്കെതിരെയുള്ള വംശഹത്യ; ആങ് സാന്‍ സൂകി രാജി വയ്ക്കണമെന്ന് ഐക്യരാഷ്ട്ര സഭ
മ്യാന്‍മര്‍ സൈന്യത്തെ ന്യായീകരിച്ച സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷന്‍ ഹൈക്കമ്മീഷണര്‍ സൈദ് റാഇദ് അല്‍ ഹുസൈന്‍ സൂകിക്കെതിരെ രംഗത്തെത്തിയത്
റോഹിങ്ക്യക്കാര്‍ക്ക് എതിരെ മ്യാന്‍മര്‍ സൈന്യം നടത്തിയ വംശഹത്യയുടെ പേരില്‍ ആങ് സാന്‍ സൂകി രാജി വയ്ക്കണമെന്ന് ഐക്യരാഷ്ട്ര സഭ. മ്യാന്‍മര്‍ സൈന്യത്തെ ന്യായീകരിച്ച സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷന്‍ ഹൈക്കമ്മീഷണര്‍ സൈദ് റാഇദ് അല്‍ ഹുസൈന്‍ സൂകിക്കെതിരെ രംഗത്തെത്തിയത്.
മ്യാന്‍മാര്‍ പട്ടാളം റോഹിങ്ക്യകളെ കൂട്ടക്കൊല നടത്തിയെന്നും കൂട്ടബലാത്സംഗങ്ങള്‍ നടത്തിയെന്നുമുള്ള ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് സൈദ് റാഇദ് അല്‍ ഹുസൈന്‍ പ്രസ്താവന. സൈന്യത്തെ ന്യായീകരിക്കുന്നതിലും ഭേദം അവര്‍ വീട്ടുതടങ്കലിലേക്ക് മടങ്ങി പോകുന്നതോ രാജി വയ്ക്കുന്നതോ ആയിരുന്നുവെന്ന് ഹൈക്കമ്മീഷണര്‍ സ്ഥാനം ഒഴിയുന്ന ഹുസൈന്‍ തുറന്നടിച്ചു.
പട്ടാളത്തിന്റെ ഈ അതിക്രമങ്ങള്‍ തടയുന്നതില്‍ ആങ് സാങ് സൂ കി പരാജയപ്പെട്ടുവെന്നായിരുന്നു യുഎന്‍ റിപ്പോര്‍ട്ട് . എന്നാല്‍ യുഎന്നിന്റെ ഈ റിപ്പോര്‍ട്ട് മ്യാന്‍മാര്‍ തള്ളിക്കളഞ്ഞു. 2012 മുതലാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ മ്യാന്‍മാറില്‍ വര്‍ദ്ധിച്ചു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ നടന്ന വംശീയ ആക്രമണണത്തെ തുടര്‍ന്ന് ഏഴു ലക്ഷം പേരാണ് നാടുവിട്ട് അഭയാര്‍ഥികളായത്.