വീട്ടില്‍ പൂച്ചകളെ വളര്‍ത്തുന്നത് നിരോധിക്കാനൊരുങ്ങി ന്യൂസിലന്‍ഡിലെ ഒമൌയി ഗ്രാമം
അപൂര്‍വ്വ വര്‍ഗങ്ങളില്‍ പെട്ട ജീവികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒമോരി പ്രാദേശിക കൌണ്‍സില്‍ പൂച്ചനിരോധനത്തിന് ഉത്തരവിറക്കിയത്
വീട്ടില്‍ പൂച്ചകളെ വളര്‍ത്തുന്നത് നിരോധിക്കാനൊരുങ്ങുകയാണ് ന്യൂസിലന്‍ഡിലെ ഒമൌയി ഗ്രാമം. അപൂര്‍വ്വ വര്‍ഗങ്ങളില്‍ പെട്ട ജീവികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒമോരി പ്രാദേശിക കൌണ്‍സില്‍ പൂച്ചനിരോധനത്തിന് ഉത്തരവിറക്കിയത്.
നീര്‍ നായ , എലി തുടങ്ങിയവയെ പൂച്ചകള്‍ വ്യാപകമായി കൊന്നൊടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പൂച്ച നിരോധനത്തിലേക്ക് ഒമോരി പ്രാദേശിക കൌണ്‍സില്‍ പോകുന്നത്. ന്യൂസിലന്‍ഡില്‍ ഏറ്റവും കൂടുതല്‍ പേര്‍ വീടുകളില്‍ പൂച്ചകളെ വളര്‍ത്തുന്ന ഗ്രാമമാണ് ഒമോരി. ആ മേഖലകളിലെ വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കും. ഇതു മൂലം പൂച്ചകളുടെ ചലനങ്ങള്‍ അധികൃതര്‍ക്ക് മനസിലാക്കാം. വളര്‍ത്തുപൂച്ചകളില്‍ ഒരെണ്ണം ചത്താല്‍ മറ്റൊന്നിനെ വളര്‍ത്താനും അനുവദിക്കില്ല. ഈ പദ്ധതിക്കെതിരെ പൂച്ച സ്നേഹികളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.