പനങ്കുല മുടിയുള്ള ഈ കുഞ്ഞു മാലാഖയാണ് ഇന്‍സ്റ്റഗ്രാമിലെ താരം 

വ്യത്യസ്തമായ ഹെയര്‍സ്റ്റൈലുകള്‍ പരീക്ഷിച്ചുകൊണ്ടുള്ള മിയയുടെ ഫോട്ടോകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ആരാധകരേറെയാണ്

Update: 2018-09-01 08:28 GMT
Advertising

പനങ്കുല പോലത്തെ മുടി എന്ന് കേട്ടിട്ടില്ലേ..കാര്യം അതൊരു വിശേഷണമാണെങ്കിലും ഈ അഞ്ച് വയസുകാരിയുടെ മുടി കണ്ടാല്‍ ആരും അതിശയിച്ചുപോകും, ആരും പാടിപ്പോകും അത്ര മനോഹരമാണ് ഇവളുടെ മുടി. മുടി മാത്രമല്ല, മനോഹരമായ കണ്ണുകളും പുഞ്ചിരിയുമൊക്കെയായി ഒരു കൊച്ചു സുന്ദരിയാണ് ഈ ഇസ്രായേലുകാരി. ഓമനത്തം കൊണ്ട് ഇന്‍സ്റ്റഗ്രാമിലെ താരമാണ് തെല്‍ അവീവ് സ്വദേശിയായ മിയ അഫ്ലാലോ.

വ്യത്യസ്തമായ ഹെയര്‍സ്റ്റൈലുകള്‍ പരീക്ഷിച്ചുകൊണ്ടുള്ള മിയയുടെ ഫോട്ടോകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ആരാധകരേറെയാണ്. 65,000 പേരാണ് ഈ കുഞ്ഞുമാലാഖയെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്. രാജ്യത്തെ പ്രശസ്ത സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റ് ആയ സാഗി ദാഹിരി മിയയുടെ സ്റ്റൈല്‍ അന്തംവിട്ട് ഇപ്പോള്‍ മിയയുടെ ആരാധകനായിരിക്കുകയാണ്. ജെന്നിഫര്‍ ലോപ്പസിനോടാണ് മിയയെ സാഗി താരതമ്യം ചെയ്തിരിക്കുന്നത്.

Tags:    

Similar News