ഹൂത്തികള്‍ക്കെതിരായ നീക്കം യമന്‍ സൈന്യം ശക്തമാക്കി
യമന്‍റെ വടക്ക പടിഞ്ഞാറ് പ്രദേശം ഹൂത്തികളില്‍ നിന്നും യമന്‍ സൈന്യം മോചിപ്പിച്ചു
ഹൂത്തികള്‍ക്കെതിരായ നീക്കം യമന്‍ സൈന്യം ശക്തമാക്കി. കഴിഞ്ഞ ദിവസം യമന്‍ സൈന്യം നടത്തിയ മുന്നേറ്റത്തില്‍ സആദ പ്രവിശ്യയുടെ പ്രധാനഭാഗം ഹൂത്തികളില്‍ നിന്നും മോചിപ്പിച്ചു. സൌദ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ സഹായത്തോടെയാണ് സൈനിക നീക്കം.
ഹൂത്തികളുടെ മുന്നേറ്റം തടയുന്നതിനായി പ്രത്യേകം തുടങ്ങിയതാണ് സൈനിക നീക്കം. ഇതിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. സൈനിക കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തില്‍ ഹൂത്തികള്‍ക്ക് വലിയ നാഷനഷ്ടങ്ങളുണ്ടായി. ഹൂത്തികളുടെ നിരവധി സൈനിക പോസ്റ്റുകളും ആയുധ ശേഖരങ്ങളും നശിപ്പിച്ചതായും സൈന്യം അറിയിച്ചു. ഹൂത്തികളുടെ ആയുധ ശേഖരണവിതരണത്തിന് നേതൃത്വം നല്‍കിയിരുന്ന സായുധ സേനാ ഉപമേധാവി അലി ഹസ്സന്‍ ഉള്‍പ്പെടെ ഹൂത്തി കമാന്റോകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൈനിക നീക്കത്തിലൂടെ സൗദ, ഹജ്ജ ഗവര്‍ണറേറ്റിന്റെ നിയന്ത്രണമാണ് ലക്ഷ്യം. കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയെ ലക്ഷ്യമാക്കി ഹൂത്തികള്‍ തുടര്‍ച്ചയായി മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഹൂത്തികള്‍ക്കെതിരായ സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട് സഖ്യസേന. ഇതിന്റെ ഭാഗമായി സൗദി കൂടുതല്‍ സേനയെ യമനിലേക്ക് അയച്ചിരുന്നു