ഇതാണ് സ്വീഡനിലെ താടിക്കാരുടെ പരേഡ്, ഇദ്ദേഹമാണ് ആ വ്യത്യസ്തനായ ബാര്‍ബര്‍
100 കണക്കിന് താടിക്കാരാണ് സ്വീഡനിലെ താടിക്കാരുടെ പരേഡില്‍ പങ്കെടുത്തത്
സ്വീഡനിലെ താടിക്കാരുടെ പരേഡ് വിശേഷങ്ങള്‍ കാണാം. താടിക്കാര്‍ക്കായുള്ള ആഗോള ദിനത്തിലാണ് സ്വീഡനില്‍ വ്യത്യസ്തമായ ഈ പരേഡ് നടന്നത്.
100 കണക്കിന് താടിക്കാരാണ് സ്വീഡനിലെ താടിക്കാരുടെ പരേഡില്‍ പങ്കെടുത്തത് . ലോക താടി ദിനത്തില്‍ താടിക്കാരുടെ സഘടനയുടെ സ്വീഡിഷ് വിഭാഗമായ ബേര്‍ഡഡ് വില്ലന്‍സ് എന്ന ഗ്രൂപ്പാണ് പരേഡിന്റെ സംഘാടകര്‍ .സംഗമത്തിലൂടെ ഞങ്ങള്‍ പരസ്പരം സ്നേഹം പങ്കുവെക്കുകയാണെന്ന് സംഘടന അംഗം പറഞ്ഞു.
താടിക്കാരുടെ പരേഡ് മാത്രമല്ല . പരേഡിന് ശേഷം മികച്ച ബാര്‍ബറെ തെരഞ്ഞെടുക്കാനുള്ള മത്സരവും നടന്നു, ബാര്‍ബര്‍മാരുടെ മത്സരത്തിലെ ഫൈനലിലേക്ക് 5 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിധി കര്‍ത്താക്കള്‍ക്ക് മുമ്പില്‍ മോഡലുകളെ മികച്ച രീതിയില്‍ ഒരുക്കുക എന്നതായിരുന്നു മത്സരം. മത്സര ശേഷം അമീന്‍ ഇറാന്‍ മനേഷ് എന്ന ബാര്‍ബര്‍ മികച്ച ബാര്‍ബറായി തെരഞ്ഞെടുക്കപ്പെട്ടു.