ഹഖാനി നെറ്റ്‌വര്‍ക്ക് തലവന്‍ മരിച്ചതായി താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ തന്നെ ഹഖാനിയെ സംസ്‌ക്കരിച്ചെന്നാണ് താലിബാന്‍ പ്രസ്താവന. ജലാലുദ്ദീന്‍ ഹഖാനിയുടെ മരണം സംബന്ധിച്ച് മുമ്പും നിരവധി വാര്‍ത്തകള്‍ വന്നിരുന്നു.

Update: 2018-09-04 06:45 GMT
Advertising

അഫ്ഗാനിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പായ ഹഖാനി നെറ്റ്‌വര്‍ക്കിന്റെ സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനി മരിച്ചതായി താലിബാന്‍. അസുഖത്തെ തുടര്‍ന്നാണ് മരണമെന്ന് താലിബാന്‍ അറിയിച്ചു. ജലാലുദ്ദീന്‍ ഹഖാനിയുടെ മകന്‍ സിറാജുദ്ദീന്‍ ഹഖാനിയാണ് നിലവില്‍ സംഘത്തിന്റെ തലവനെന്നാണ് റിപ്പോര്‍ട്ടുകള്‍‍.

അതേസമയം ഹഖാനി മരണപ്പെട്ട ദിവസമോ സ്ഥലമോ താലിബാന്‍ വ്യക്തമാക്കിയിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ തന്നെ ഹഖാനിയെ സംസ്‌ക്കരിച്ചെന്നാണ് താലിബാന്‍ പ്രസ്താവന. ജലാലുദ്ദീന്‍ ഹഖാനിയുടെ മരണം സംബന്ധിച്ച് മുമ്പും നിരവധി വാര്‍ത്തകള്‍ വന്നിരുന്നു.

താലിബാനുമായും അല്‍ ഖാഇദയുമായും ബന്ധം പുലര്‍ത്തിയിരുന്ന ഹഖാനി നെറ്റ്‌വര്‍ക്കാണ് അഫ്ഗാനിലെ നാറ്റോ സൈന്യത്തിനെതിരായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. 1980കളില്‍ അമേരിക്കന്‍ പിന്തുണയോടെ സോവിയറ്റ് സൈന്യത്തിനെതിരെ യുദ്ധം നടത്തിയ ഹഖാനി നെറ്റ്‌വര്‍ക്കിന് പണം മുടക്കിയിരുന്നത് അമേരിക്കയായിരുന്നു.

2012ലാണ് അമേരിക്ക ഹഖാനി ഗ്രൂപ്പിനെ ഭീകരസംഘമായി പ്രഖ്യാപിച്ചത്. 2015ല്‍ പാകിസ്ഥാനും സംഘടനയെ നിരോധിച്ചിരുന്നു.

Tags:    

Similar News