ജപ്പാനില്‍ ‘ജെബി’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു: ഇരുപത്തിയഞ്ച് വര്‍ഷത്തിലെ ഏറ്റവും വലുത്
Update: 2018-09-05 13:45 GMT
ജപ്പാനില്‍ ജെബി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയിലെ ജപ്പാനില്‍ അനുഭവപ്പെട്ട ഏറ്റവും ശക്തമായ കാറ്റാണ് ജെബി ചുഴലിക്കാറ്റ്. നാശം വിതക്കുന്ന ചുഴലിക്കാറ്റ് നിരവധി മേഖലകളെ ബാധിച്ചു. പടഞ്ഞാറന്‍ മേഖയിലെ കാന്‍സായി വിമാനത്താവളത്തിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു.
ആയിരക്കണക്കിന് യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്നും സുരക്ഷിത മേഖലയിലേക്ക് മാറ്റി. ശക്തമായി ആഞ്ഞടിച്ച കാറ്റിൽ പാലം തകര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ജെബി ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെ പത്ത് പേര്‍ മരിക്കുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു