യൂറോപ്പിലേക്ക് യാത്ര ചെയ്ത അഞ്ച് അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു

സ്പെയിനിന്റെ തീരത്ത് മെഡിറ്ററേനിയന്‍ കടലിലാണ് അഭയാര്‍ഥികള്‍ മുങ്ങിമരിച്ചത്. 

Update: 2018-09-07 02:35 GMT
Advertising

യൂറോപ്പിലേക്ക് യാത്ര ചെയ്ത അഞ്ച് അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു. സ്പെയിനിന്റെ തീരത്ത് മെഡിറ്ററേനിയന്‍ കടലിലാണ് അഭയാര്‍ഥികള്‍ മുങ്ങിമരിച്ചത്. അപകടത്തില്‍ പെട്ട 193 പേരെ രക്ഷപ്പെടുത്തി.

മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങുന്ന അഭയാര്‍ഥികളുടെ കപ്പല്‍ സ്പെയിന്‍ തീരദേശ സേനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇരുന്നൂറോളം പേരുണ്ടായിരുന്ന കപ്പലിലെ 5 പേരാണ് മുങ്ങി മരിച്ചത്. 193 പേരെ തീരദേശ സേന രക്ഷപ്പെടുത്തി. ഈ മേഖയില്‍ മത്രം 153 അഭയാര്‍ഥികളാണ് ഈ വര്‍ഷം മുങ്ങി മരിച്ചത്. ആഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറുന്നവരുടെ പ്രധാന പ്രവേശന കവാടമാണ് സ്പെയിന്‍.

ഇറ്റലിയും ഗ്രീസും അടക്കമുള്ള ഈ മേഖലയിലെ രാജ്യങ്ങള്‍ അഭയാര്‍ഥികള്‍ക്കെതിരായ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. സ്പെയിനിലെ പുതിയ സര്‍ക്കാര്‌‍ അഭയാര്‍ഥികളോട് അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിക്കുന്നുണ്ട് 35000ത്തോളം കുടിയേറ്റക്കാരാണ് ഈ വര്‍ഷം മാത്രം സ്പെയിനില്‍ അഭയാര്‍ഥികളായെത്തിയത്.

Tags:    

Similar News