ബശ്ശാറുല്‍ അസദിന്റെ മരണം താന്‍ ആഗ്രഹിച്ചുവെന്ന തരത്തില്‍ പുറത്തുവന്ന പുസ്തകത്തെ തള്ളി ട്രംപ്
പുസ്തകം വെറും കെട്ടുകഥയാണെന്നും യാഥാര്‍ഥ്യവുമായി പുസ്തകത്തിന് യാതൊരു ബന്ധവുമില്ലെന്നും ട്രംപ് പറഞ്ഞു.
സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ മരണം താന്‍ ആഗ്രഹിച്ചുവെന്ന തരത്തില്‍ പുറത്തുവന്ന പുസ്തകത്തെ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുസ്തകം വെറും കെട്ടുകഥയാണെന്നും യാഥാര്‍ഥ്യവുമായി പുസ്തകത്തിന് യാതൊരു ബന്ധവുമില്ലെന്നും ട്രംപ് പറഞ്ഞു.
അന്വേഷണ പത്രപ്രവര്‍ത്തകന്‍ ബോബ് വുഡ്വാഡ് എഴുതിയ ഫിയര്‍ ട്രംപ് ഇന്‍ ദവൈറ്റ് ഹൌസ് എന്ന പുസ്തകത്തിലാണ് ട്രംപ് ബശ്ശറുല്‍ അസദ് കൊല്ലപ്പെടണെമന്ന് ആഗ്രഹിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളുള്ളത്. ട്രംപിന്റെ ഈ ആഗ്രഹത്തിന് തടസം നിന്നത് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് ആയിരുന്നെന്നും ഈ വിഷയത്തില്‍ പ്രതിരോധ മന്ത്രാലയുമയി ട്രംപ് കലഹത്തിലായിരുന്നെന്നും പുസ്തകത്തിലുണ്ട്. ഇതെല്ലാം വെറും കഥമത്രമാണെന്നാണ് ട്രംപിന്റെ പ്രതികരണം.
448 പേജുള്ള പുസ്തകത്തെ കുറിച്ച് കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റ് റിവ്യൂ പ്രസിദ്ധീകരിച്ചിരുന്നു . വാഷിങ്ടണ്‍ പോസ്റ്റിന്റെ അസോസിയേറ്റ് എഡിറ്ററാണ് പുസ്തകത്തിന്റെ രചയിതാവ് വുഡ്വാഡ്. ഈ മാസം 11നാണ് പുസ്തകത്തിന്റെ പ്രകാശനം.