ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം കനക്കുന്നു

ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ കുത്തനെ വര്‍ദ്ധിപ്പിക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം.

Update: 2018-09-08 02:00 GMT
Advertising

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം കനക്കുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ കുത്തനെ വര്‍ദ്ധിപ്പിക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം.അമേരിക്കയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍മെന്നതാണ് ചൈനയുടെ നിലപാട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 200 ബില്യന്‍ ഡോളര്‍ വരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്നു നേരത്തേ പറഞ്ഞിരുന്നു. ഇതിനെതിരെ ചൈനയും രംഗത്തുവന്നതോടെ വ്യാപാര യുദ്ധം ശക്തമാകുകയാണ്.സാങ്കേതികവിദ്യാ രംഗത്ത് അമേരിക്ക്ക്കുള്ള കുത്തക തകര്‍ക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നതെന്നാണ് ട്രംപിന്റെ വാദം.

അമേരിക്കന്‍ കമ്പനികളില്‍ നിന്ന് കമ്പ്യൂട്ടര്‍ ഹാക്കിംഗിലൂടെയും യു.എസ് കമ്പനികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയും സാങ്കേതികവിദ്യകള്‍ ചൈന തട്ടിയെടുക്കുന്നുവെന്നാരോപിച്ചാണ് അമേരിക്ക നടപടിക്കൊരുങ്ങുന്നത്. അതേസമയം നടപടിയുമായി മുന്നോട്ടുപോയാല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കുമെന്ന് ചൈനീസ് വാണിജ്യകാര്യ മന്ത്രാലയം വ്യക്തമാക്കി.ഇതിനായി 60 ബില്യന്‍ ഡോളറിന്റെ യു.എസ് ഉല്‍പ്പന്നങ്ങളുടെ പട്ടിക ചൈന ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. തീരുവ വര്‍ധിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടുപോയാല്‍ തിരിച്ചടിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന തീരുമാനത്തിലാണ് ചൈന.

Tags:    

Similar News