മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് നയിച്ചവര്‍ക്ക് തായ്‍ലാന്റ് സര്‍ക്കാരിന്റെ ആദരം
പ്രധാനമന്ത്രി പ്രയുത് ചാന് ഓച്ച രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും മെഡലുകള്‍ സമ്മാനിച്ചു.
തായ്‍ലാന്റിലെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ ഫുട്ബോള്‍ പരിശീലകനേയും രക്ഷപ്പെടുത്താന്‍ സുപ്രധാന പങ്ക് വഹിച്ച അന്താരാഷ്ട്ര സംഘത്തിലെ അംഗങ്ങള്‍ക്ക് രാജകീയമായ സ്വീകരണം നല്‍കി തായ്‍ലാന്റ് സര്‍ക്കാര്‍. പ്രധാനമന്ത്രി പ്രയുത് ചാന് ഓച്ച രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും മെഡലുകള്‍ സമ്മാനിച്ചു.
ലോക ശ്രദ്ധയാകര്‍ഷിച്ച അതിസാഹസികവും നാടകീയവുമായ രക്ഷാ ദൌത്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച അന്താരാഷ്ട്ര സംഘത്തിലെ അംഗങ്ങള്‍ക്ക് രാജകീയ മെഡലുകള്‍ സമ്മാനിച്ചാണ് തായ് സര്‍ക്കാര്‍ അവരുടെ നന്ദി അറിയിച്ചത്. രക്ഷാ ദൊത്യത്തില്‍ പങ്കാളികളായിരുന്ന മറ്റ് 372 സന്നദ്ധപ്രവര്‍ത്തകരെയും മുങ്ങല്‍ വിദഗ്ദധരെയും ചടങ്ങില്‍ അനുമോദിച്ചു. ഇവര്‍ക്കെല്ലാവര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കി.
തായ്‍ലാന്റ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓചയാണ് പുരസ്കാരങ്ങള് വതരണം ചെയ്തത്. ബാങ്കോക്കിലെ സര്‍ക്കാര്‍ ഹെഡ്കോട്ടേഴ്സില്‍ വെച്ചാണ് പരിപാടി നടന്നത്. ആയിരങ്ങള്‍ പങ്കെടുത്ത അത്താഴ വിരുന്നിന് ശേഷമാണ് രക്ഷാദൌത്യത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ക്കാര്‍ രാജകീയ വരവേല്‍പ്പ് നല്‍കിയത്. കഴിഞ്ഞ ജൂണ്‍ 23നാണ് 12 കുട്ടികളും അവരുടെ 25കാരനായ ഫുട്ബോള്‍ പരിശീലകനും ഗുഹയില്‍ അകപ്പെടുന്നത്. രാണ്ടാഴ്ചയോളം അവര് ഗുഹയ്ക്കുളില്‍ കഴിഞ്ഞു. അതിശ്രമകരമായ രക്ഷാദൌത്യത്തിനൊടുവിലാണ് ഇവരെ ഒരു പോറലുപോലുമേല്‍ക്കാതെ ദൌത്യസംഘം പുറത്തെത്തിച്ചത്.