നൈജീരിയയിൽ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 35 മരണം
ലാഭിയ - മകുര്‍തി റോഡിന് സമീപം പെട്രോള്‍ പമ്പില്‍ ഇന്ധനം ഇറക്കുന്നതിനിടെയാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചതെന്ന് ദൃസാക്ഷികള്‍ പറയുന്നു
Update: 2018-09-11 03:07 GMT
നൈജീരിയയിൽ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 35 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്ക്. അപകട കാരണം വ്യക്തമല്ല.
നൈജീരിയയിലെ നസരാവയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് മുപ്പത്തിയഞ്ച് പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. സംഭവ സ്ഥലത്ത് തീയും പുകയും വ്യാപിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. പല വീടുകളിലെക്കും തീ പടര്‍ന്നിരുന്നു.
ലാഭിയ - മകുര്‍തി റോഡിന് സമീപം പെട്രോള്‍ പമ്പില്‍ ഇന്ധനം ഇറക്കുന്നതിനിടെയാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചതെന്ന് ദൃസാക്ഷികള്‍ പറയുന്നു. യഥാര്‍ത്ഥ അപകടകാരണം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി