സ്വീഡനിൽ തൂക്കുസഭ; ജിമ്മി അക്കേസന്റെ തീരുമാനം നിർണ്ണായകമാവും

തങ്ങളുടെ തീവ്ര വലതുപക്ഷ കുടിയേറ്റ നയങ്ങള്‍ നടപ്പിലാക്കുന്നവരെ പിന്തുണക്കുമെന്ന് സ്വീഡന്‍ ഡെമോക്രാറ്റ് നേതാവ് ജിമ്മി അക്കേസണ്‍ പറഞ്ഞു

Update: 2018-09-11 04:27 GMT
Advertising

പൊതു തെരഞ്ഞെടുപ്പ് നടന്ന സ്വീഡനില്‍ തൂക്കുസഭ. 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഒരു സഖ്യത്തിനും ഭൂരിപക്ഷമില്ല. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടെടുക്കുന്ന വലതു പക്ഷ സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കുന്നവരായിരിക്കും ഭരണത്തിലേറുക.

ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റ്സും സഖ്യകക്ഷികളും 40.6 ശതമാനം സീറ്റുകള്‍ നേടി. പ്രധാന പ്രതിപക്ഷമായ മോഡറേറ്റ്സും സഖ്യ കക്ഷികളും നേടിയത് 40.3 ശതമാനം വോട്ടുകളാണ്. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടെടുക്കുന്ന വലതു പക്ഷ സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 17.6 ശതമാനം വോട്ടുകളാണ് നേടിയത്. സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ആരെ പിന്തുണക്കുന്നുവോ അവരാണ് ഭരണം പിടിക്കുക എന്ന കാര്യം ഉറപ്പായി. തങ്ങളുടെ തീവ്ര വലതുപക്ഷ കുടിയേറ്റ നയങ്ങള്‍ നടപ്പിലാക്കുന്നവരെ പിന്തുണക്കുമെന്ന് സ്വീഡന്‍ ഡെമോക്രാറ്റ് നേതാവ് ജിമ്മി അക്കേസണ്‍ പറഞ്ഞു

ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രധാനമന്ത്രി രാജിവെക്കണമെന്നും ജിമ്മി അക്കേസണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭരണഘടന അംഗീകരിച്ച പ്രകാരം രണ്ടാഴ്ച കൂടി പ്രധാനമന്ത്രിയായി തുടരുമെന്നും സഖ്യസാധ്യതകള്‍ പരിശോധിക്കുമെന്നും പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്‍ പറഞ്ഞു. അന്തിമഫലം നാളെയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക

Tags:    

Similar News