വടക്കൻ അഫ്​ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം; 37 മരണം

ഏറ്റുമുട്ടലിനിടെ ഏഴ് താലിബാന്‍ ഭീകരരെ സൈന്യം കൊലപ്പെടുത്തി. അക്രമകാരികളായ എട്ട് ഭീകരവാദികളെ പരിക്കുകളോടെ കസ്റ്റഡിയിലെടുത്തു

Update: 2018-09-11 03:53 GMT
Advertising

വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ ആക്രമണങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 14 പേര്‍ സൈനികരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

ദസ്തി ആര്‍ചി ജില്ലയിയെ ചെക്ക്പോസ്റ്റില്‍ നടന്ന ആക്രമണത്തിൽ 13 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി തുടങ്ങയ ആക്രമണം തിങ്കളാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൂചന.

ഏറ്റുമുട്ടലിനിടെ ഏഴ് താലിബാന്‍ ഭീകരരെ സൈന്യം കൊലപ്പെടുത്തി. അക്രമകാരികളായ എട്ട് ഭീകരവാദികളെ പരിക്കുകളോടെ കസ്റ്റഡിയിലെടുത്തു.

ദാറാ സഫ് ജില്ലയിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണമുണ്ടായി. ഇതില്‍ 14 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. സാറി പൂള്‍ പ്രവിശ്യയിലെ ആറ് ചെക് പോസ്റ്റുകള്‍ക്കു നേരെയും ഭീകരവാദ ആക്രമണമുണ്ടായി. എന്നാല്‍ ദാറാ സഫ് ജില്ലയിലെയും ചെക്പോസ്റ്റിലെയും ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Tags:    

Similar News