ഫലസ്തീനെതിരെ കടുത്ത നടപടികളുമായി അമേരിക്ക; പി.എല്‍.ഒയുടെ നയതന്ത്ര ഓഫീസ് ട്രംപ് ഭരണകൂടം പൂട്ടും

ഇസ്രയേല്‍ - ഫലസ്തീന്‍ പ്രശ്നത്തില്‍ അമേരിക്കയുടെ മധ്യസ്ഥത അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ നിലപാടെടുത്തതോടെയണ് വാഷിങ്ടണിലെ ഓഫീസ് പൂട്ടാന്‍ ട്രംപ് തീരുമാനിച്ചത്

Update: 2018-09-11 01:50 GMT
Advertising

ഫലസ്തീനെതിരെ കടുത്ത നടപടികളുമായി അമേരിക്ക. ഫല്സതീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ അമേരിക്കയിലുള്ള നയതന്ത്ര ഓഫീസ് ട്രംപ് ഭരണകൂടം പൂട്ടും. ഇസ്രയേല്‍ - ഫലസ്തീന്‍ പ്രശ്നത്തില്‍ അമേരിക്കയുടെ മധ്യസ്ഥത അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ നിലപാടെടുത്തതോടെയണ് വാഷിങ്ടണിലെ ഓഫീസ് പൂട്ടാന്‍ ട്രംപ് തീരുമാനിച്ചത്.

ജറുസലേമില്‍ എംബസി സ്ഥാപിച്ചതിനും ഫലസ്തീനുള്ള സാമ്പത്തിക സഹായം റദ്ദാക്കിയതിനും പുറമെയാണ് അമേരിക്ക ഫല്സതീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ നയതന്ത്ര ഓഫീസിന് വാഷിങ്ടണില്‍ പൂട്ടുന്നത്. ഫലസ്തീനെതിരെ അമേരിക്ക പരസ്യമായി രംഗത്തുവന്ന സാഹചര്യത്തിലാണ് മധ്യസ്ഥ ചര്‍ച്ചക്ക് അമേരിക്കയെ അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ നിലപാടെടുത്തത്.

ഇസ്രയേലിനെതിരെ അന്തരാഷ്ട്ര കോടതി നടപടിയെടുക്കുന്നതിനെതിരെ ഭീഷണിയുമായി ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവായ ജോണ്‍ ബാള്‍ട്ടണ്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ സുഹൃത്തും സഖ്യവുമാണ് ഇസ്രായേലെന്ന് ജോണ്‍ ബാള്‍ട്ടണ്‍ വ്യക്തമാക്കിയിരുന്നു. ഫലസ്തീനില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കാലങ്ങളായി യു.എന്നിന്റെ നേതൃത്വത്തില്‍ നല്‍കുന്ന സഹായത്തിനുള്ള ധനം യു.എസ് പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.

Tags:    

Similar News