ജപ്പാനുമായുള്ള സമാധാന ഉടമ്പടി ഈ വര്‍ഷം തന്നെ ഒപ്പുവെയ്ക്കാന്‍ സന്നദ്ധമാണെന്നറിയിച്ച് പുടിന്‍

ഇക്കാര്യം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ അറിയിച്ചതായാണ് വിവരം.അതേസമയം പുടിന്റെ വാക്കുകളോട് ആബെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Update: 2018-09-13 01:56 GMT
Advertising

ജപ്പാനുമായുള്ള സമാധാന ഉടമ്പടി ഈ വര്‍ഷം തന്നെ ഒപ്പുവെയ്ക്കാന്‍ സന്നദ്ധമാണെന്നറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍.ഇക്കാര്യം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ അറിയിച്ചതായാണ് വിവരം.അതേസമയം പുടിന്റെ വാക്കുകളോട് ആബെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കിഴക്കന്‍ സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് പുടിന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും വ്ളാഡിവൊസ്‍ടോക്കില്‍ എത്തിയത്. ഇതിനിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ജപ്പാനുമായുള്ള സമാധാന ഉടമ്പടി ഈവര്‍ഷം തന്നെ ഒപ്പുവെയ്ക്കാന്‍ റഷ്യ സന്നദ്ധമാണെന്ന് പുടിന്‍ ഷിന്‍സോ ആബയെ അറിയിച്ചതായാണ് വിവരം.

തന്റെ മനസില്‍ തോന്നിയ ആശയം അറിയിച്ചെന്നേ ഉള്ളൂ, എന്നാല്‍‍ തീരുമാനം അറിയിക്കേണ്ടത്ആബെയാണെന്നും പുടിന്‍ പറഞ്ഞു. എന്നാല്‍ പുടിന്റെ വാക്കുകളോട് ആബെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതായാണ് വിവരം. എല്ലാം മേഖലയിലും സഹകരണം ശക്തമാക്കുമെന്നും ഇരു നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.‌‌‌

Tags:    

Similar News