ഇത് കരീം അസീര്‍, അഫ്ഗാനിസ്ഥാന്റെ സ്വന്തം ചാര്‍ളി ചാപ്ലിന്‍

എപ്പോഴും കരയാന്‍ വിധിപ്പിക്കപ്പെട്ടവരാണ് അഫ്ഗാന്‍ ജനത. അവരെ തന്നാല്‍ കഴിയുംവിധം ചിരിപ്പിക്കുകയാണ് കരീം അസീര്‍ എന്ന ഇരുപത്തിയഞ്ചുകാരന്‍.

Update: 2018-09-14 02:36 GMT
Advertising

സ്ഫോടനങ്ങളാലും ബോബ് വര്‍ഷങ്ങളാലും രക്തരൂഷിതമായ അഫ്ഗാനില്‍ നിന്നുള്ള വേറിട്ടൊരു കാഴ്ച കാണാം. അഫ്ഗാന്‍ ജനതയെ ചിരിപ്പിക്കുകയാണ് കരീം അസീര്‍ എന്ന യുവാവ്. അഫ്ഗാനിസ്ഥാന്റെ സ്വന്തം ചാര്‍ളി ചാപ്ലിന്‍.

എപ്പോഴും കരയാന്‍ വിധിപ്പിക്കപ്പെട്ടവരാണ് അഫ്ഗാന്‍ ജനത. അവരെ തന്നാല്‍ കഴിയുംവിധം ചിരിപ്പിക്കുകയാണ് കരീം അസീര്‍ എന്ന ഇരുപത്തിയഞ്ചുകാരന്‍. കറുത്ത കോട്ടും ബാഗി പാന്റ്സും തൊപ്പിയും വലിപ്പം കൂടിയ ഷൂസ് ഊന്നുവടി പിന്നെ ആ മീശയും കാഴ്ചയില്‍ ശരിക്കും ചാര്‍ളി ചാപ്ലീന്‍. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഉടനീളം ചാര്‍ളി ചാപ്ലിനായി പകര്‍ന്നാടി ആളുകളെ ചിരിപ്പിക്കുയാണ് കരീം. ചാര്‍ളി ചാപ്ലിനെ അനുകരിക്കുന്ന നിരവധി പേര്‍ ലോകത്തുണ്ട് അവരെല്ലാവരും നിരവധി പേരുടെ സങ്കടങ്ങള്‍ മറക്കാന്‍ സഹായിക്കുന്നു. അതില്‍ ഒരുവനാണ് താനെന്ന് കരീം പറയുന്നു. 1996ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ആക്രമണങ്ങൾ രൂക്ഷമാവുകയും ചെയ്തതോടെ കരീം കുടുംബം പലായനം ചെയ്തു.

അങ്ങനെ ഇറാനിലെത്തിയ കരീം ഇറാനിയന്‍ ടെലിവിഷന്‍ ചാനലില്‍ സ്ഥിരമായി ചാപ്ലിന്റെ ഷോ കാണുമായിരുന്നു. പിന്നീട് അഫ്ഗാനില്‍ തിരിച്ചെത്തിയ കരീം വേഷപ്പകര്‍ച്ചയോടെ നിരത്തുകളില്‍ പരിപാടി അവതരിപ്പിക്കാന്‍ തുടങ്ങി. ആദ്യമൊന്നും കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ മകനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നതായി കരീമിന്റെ പിതാവ് പറഞ്ഞു. കരീമിന്റെ പരിപാടികള്‍ ആസ്വദിക്കുന്നതായി അഫ്ഗാന്‍ സ്വദേശികളും പറയുന്നു. പക്ഷെ അവതരണം അനിസ്ലാമികമാണെന്നാരോപിക്കുന്ന തീവ്രവാദ സംഘങ്ങളുടെ ഭാഗത്ത് വലിയ ഭീഷണിയുണ്ട് കരീമിന്. എന്നാല്‍ ഭീഷണികളെ മറികടന്ന് പബ്ലിക് പാര്‍ക്കുകളിലും അനാഥാലയങ്ങളിലും മറ്റും കരീം പരിപാടി അവതരിപ്പിക്കാറുണ്ട്.

Tags:    

Similar News