മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ വിധിച്ച കോടതി നടപടിയെ ന്യായീകരിച്ച് ആങ് സാങ് സൂചി

തടവ് ശിക്ഷ വിധിച്ചതിന് അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധമില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ശിക്ഷാ വിധിക്കെതിരെ അപ്പീലിന് പോകാമെന്നും അവര്‍ പറഞ്ഞു. 

Update: 2018-09-14 02:02 GMT
Advertising

രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ വിധിച്ച കോടതി നടപടിയെ ന്യായീകരിച്ച് മ്യാന്മര്‍ നേതാവ് ആങ് സാങ് സൂചി. തടവ് ശിക്ഷ വിധിച്ചതിന് അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധമില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ശിക്ഷാ വിധിക്കെതിരെ അപ്പീലിന് പോകാമെന്നും അവര്‍ പറഞ്ഞു.

അവര്‍ മാധ്യമ പ്രവര്‍ത്തകരായതു കൊണ്ടല്ല ജയിലിലായത് മറിച്ച് , ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി എന്ന് കോടതിക്ക് ബോധ്യമായതിനാലാണന്ന് ആങ് സാങ് സൂചി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് അഭിപ്രായ പ്രകടനത്തിനെതിരെയുള്ളതല്ലെന്നും അവര്‍ വ്യക്തമാക്കി..ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു എന്ന കുറ്റത്തിനാണ് അവര്‍ക്ക് തടവ് വിധിച്ചതെന്ന് ആവര്‍ത്തിച്ചസൂചി വിധിക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്പീല്‍ പോകാമെന്നും കൂട്ടിച്ചേര്‍ത്തു. റോഹിങ്ക്യന്‍ കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച രണ്ട് മാധ്യമപ്രവര്‍ത്തകരെ ഇക്കഴിഞ്ഞ ഡിസംബറിലാണ് അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തരെ അകാരണമായി അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യത്താകെ പ്രതിഷേധം ഉയര്‍ന്നിരുന്നു.സംഭവത്തില്‍ ആശങ്കയറിയിച്ച് അമേരിക്കന്‍ എംബസിയും രംഗത്തെത്തിയിരുന്നു.

Tags:    

Similar News