ഇസ്രായേല്‍ സൈന്യം ബിധൂയിന്‍ ഗ്രാമത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചു

ഖാന്‍ അല്‍ അഹമര്‍ ഇടിച്ചുനിരത്താന്‍ ഇസ്രായേല്‍ സുപ്രീം കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് സൈന്യത്തിന്റെ പുതിയ നീക്കം. 

Update: 2018-09-15 02:18 GMT
Advertising

ഇസ്രായേല്‍ സൈന്യം അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ബിധൂയിന്‍ ഗ്രാമത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചു.ഖാന്‍ അല്‍ അഹമര്‍ ഇടിച്ചുനിരത്താന്‍ ഇസ്രായേല്‍ സുപ്രീം കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് സൈന്യത്തിന്റെ പുതിയ നീക്കം. റോഡുകള്‍ അടക്കാനെത്തിയ സുരക്ഷ ഉദ്യോഗസ്ഥരും പലസ്ഥീനികളും തമ്മില്‍ സംഘര്‍ഷവമുണ്ടായി.

വെള്ളിയാഴ്ചയാണ് ബിധൂയിനിലെ ഖാന്‍ അല്‍ അഹ്മര്‍ഗ്രാമം ഇടിച്ചുനിരത്തി അവിടുത്തെ 180 ഓളം വരുന്ന താമസക്കാരെ പുറത്താക്കാന്‍ സൈന്യത്തിന‍്‍ ഇസ്രായേല്‍ സുപ്രീം കോടതി പച്ചക്കൊടി നല്‍കിയത്. ഇതിന് പിന്നാലെയാണ് ഗ്രമം പൊളിച്ചുനീക്കുന്നതിന്റെ ആദ്യപടിയായി ബിധൂയിനിലേക്കുള്ള എല്ലാ റോഡുകളും സൈന്യം അടച്ചത്. ബുള്‍ഡോസറുകളും വലിയ ബാരിക്കേഡുകളും കൊണ്ടാണ് റോഡുകള്‍ സൈന്യം ഉപരോധിച്ചിരിക്കുന്നത്. കിഴക്കന്‍ ജറസലേമിലാണ് വലിയ കുന്നുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ബിധുയിന്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തുകാര്‍ക്ക് ഈ റോഡുകളിലൂടെയല്ലാതെ മറ്റിടങ്ങളിലേക്ക് പോകാന്‍ കഴിയില്ല. പ്രദേശവാസികളും സന്നദ്ധപ്രവര്‍ത്തകരും റോഡ് ഉപരോധിച്ചതിനെതിരെ രംഗത്ത് വന്നു. ഇവര്‍ റോഡ് ഉപരോധിക്കാനെത്തിയ സുരക്ഷ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ സജ്ജീകരിച്ച താത്കാലിക കുടിലുകള്‍ സൈന്യം പൊളിച്ചുനീക്കി. റോഡ് ഉപരോധിച്ചതിനും തടസ്സം സൃഷ്ടിച്ചതിനും 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഖാന്‍ അല്‍ അഹ്മര്‍ ഇടിച്ചുനിരത്താനുള്ള ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്.

Tags:    

Similar News