കാശ്മീർ പ്രശ്നം യു.എൻ സമാധാനപരമായി പരിഹരിക്കണമെന്ന് തുർക്കി 

Update: 2018-09-15 04:33 GMT
Advertising

കാശ്മീർ പ്രശ്നം യു.എൻ സമാധാനപരമായി പരിഹരിക്കണമെന്ന് തുർക്കി. തുർക്കി വിദേശ കാര്യ മന്ത്രി മെവലുട് കാവു സോഗ്‌ളൂ പാക്കിസ്ഥാൻ പ്രതിനിധി ഷാ മഹ്മൂദ് ഖുറേഷിയെ സന്ദർശിച്ചതിന് ശേഷമായിരുന്നു അഭിപ്രായ പ്രകടനം.

കാശ്മീർ പ്രശ്നം യു.എൻ സമാധാനപരമായി പരിഹരിക്കുന്നതിന് തുർക്കി മുഴുവൻ പിന്തുണയും നൽകുന്നുവെന്നും മെവലുട് പറഞ്ഞു. ഖുറേഷിയുമായി നടന്ന സംയുക്ത പത്ര സമ്മേളനത്തിലായിരുന്നു തുർക്കിയുടെ നിലപാട്. കാശ്മീരിൽ സമാധാനം നിലനിർത്താൻ പാകിസ്ഥാൻ എടുക്കുന്ന നിലപാടിനെ പിന്തുണക്കുന്നുവെന്നും തുർക്കി പറഞ്ഞു. തീവ്രവാദം കാരണം പ്രയാസപ്പെടുന്ന രണ്ട് രാജ്യങ്ങളാണ് പാകിസ്ഥാനും ഇന്ത്യയുമെന്നും തുർക്കി അഭിപ്രായപ്പെട്ടു.

Tags:    

Similar News