ഫിലിപ്പിന്‍സില്‍ മാങ്‍കൂത്ത് ചുഴലിക്കാറ്റ് നാശം വിതക്കുന്നു; 14 മരണം, കാറ്റിന്റെ വേഗത 200 കിലോമീറ്റര്‍

വടക്കന്‍ ഫിലിപ്പിന്‍സില്‍ വീശിയടിച്ച മാങ്‌കൂത്ത് ചുഴലിക്കാറ്റ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ശനിയാഴ്ച പ്രാദേശിക സമയം 01.40ന് ആണ് ചുഴലിക്കാറ്റ് വടക്കന്‍ ഫിലിപ്പിന്‍സ് തീരത്തേക്കടിച്ചത്.

Update: 2018-09-15 16:15 GMT
Advertising

വടക്കന്‍ ഫിലിപ്പിന്‍സില്‍ മാങ്‌കൂത്ത് ചുഴലിക്കാറ്റ് നാശം വിതക്കുന്നു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് മാങ്‌കൂത്ത് ചുഴലിക്കാറ്റ് ഫിലിപ്പിന്‍സ് തീരത്തടിച്ചത്. 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

വടക്കന്‍ ഫിലിപ്പിന്‍സില്‍ വീശിയടിച്ച മാങ്‌കൂത്ത് ചുഴലിക്കാറ്റ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ശനിയാഴ്ച പ്രാദേശിക സമയം 01.40ന് ആണ് ചുഴലിക്കാറ്റ് വടക്കന്‍ ഫിലിപ്പിന്‍സ് തീരത്തേക്കടിച്ചത്. തായ്‌വാനില്‍ ശക്തമായ തിരമാലയില്‍ യുവതിയെ കടലില്‍ കാണാതായി. ഇപ്പോൾ പടിഞ്ഞാറ് മാറി ചൈനയിലാണ് കാറ്റടിക്കുന്നത്.

ചൈനയിലെ ഗുവാങ്ഷോ പ്രവിശ്യയെയാണ് ചുഴലിക്കാറ്റ് ബാധിച്ചിരിക്കുന്നത്. പ്രദേശത്തെ ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Tags:    

Similar News