നവാസ് ശരീഫിന്റേയും മകളുടേയും മരുമകന്റേയും ശിക്ഷ പാക് കോടതി റദ്ദാക്കി
നവാസ് ശരീഫും മകളും മരുമകനും നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഇസ്ലാമബാദ് ഹൈക്കോടതി മൂവരുടെയും ജയില്‍ ശിക്ഷ റദ്ദാക്കിയത്. ആരോപണങ്ങള്‍ തെളിയിക്കാന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോക്ക്
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്, മകള്‍ മറിയം മരുമകന്‍ സഫ്ദര്‍ എന്നിവരുടെ ജയില്‍ ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷ അനുവഭിക്കുന്ന മൂവരും ജാമ്യത്തുക അടച്ച് ഇന്ന് തന്നെ ജയില്‍ മോചിതരായേക്കും.
നവാസ് ശരീഫും മകളും മരുമകനും നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഇസ്ലാമബാദ് ഹൈക്കോടതി മൂവരുടെയും ജയില്‍ ശിക്ഷ റദ്ദാക്കിയത്. ആരോപണങ്ങള്‍ തെളിയിക്കാന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അഞ്ച് ലക്ഷം പാകിസ്ഥാന്‍ രൂപ ജാമ്യത്തുക നല്‍കാനും മൂന്ന് പേരോടും കോടതി നിര്‍ദേശിച്ചു.
പ്രധാനമന്ത്രിയായിരിക്കെ അനധികൃതമായി സമ്പാദിച്ച സ്വത്ത് ഉപയോഗിച്ച ലണ്ടനില്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ വാങ്ങിയെന്നായിരുന്നു നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ കണ്ടെത്തല്‍. ഈ കേസിലാണ് അഴിമതി വിരുദ്ധ കോടതി ഇവരെ ശിക്ഷിച്ചത്. നവാസ് ശരീഫിന് പത്ത് വര്‍ഷം തടവും മകള്‍ മറിയമിന് ഏഴ് വര്‍ഷവും മരുമകന്‍ സഫ്ദറിന് ഒരു വര്‍ഷത്തെ തടവുമാണ് കോടതി വിധിച്ചത്.
കഴിഞ്ഞ ജൂലൈയിലാണ് ഇവര്‍ ജയിലിലായത്. ഭാര്യ കുല്‍സുമിന്റെ മരണത്തെ തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ നവാസ് ശരീഫ് കഴിഞ്ഞ ദിവസമാണ് തിരികെ ജയിലില്‍ പ്രവേശിച്ചത്.