ഫലസ്തീനില്‍ ‘നീതിയുടെ കൊട്ടാരം’ പണികഴിപ്പിച്ച് ഖത്തര്‍
11 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് പണിതുയര്‍ത്തിയ സമുച്ചയത്തിന് നീതിയുടെ കൊട്ടാരം എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
ഗസ മുനമ്പിലെ അല്‍ സഹ്റ പട്ടണത്തില്‍ നിര്‍മ്മിച്ച കോടതി പലസ്തീനിലെ ഖത്തര്‍ സ്ഥാനപതി മുഹമ്മദ് അര്‍ ഇമാദി രാജ്യത്തിനായി സമര്‍പ്പിച്ചു. ഖത്തര്‍ നേരത്തെ പ്രഖ്യാപിച്ച ഗസ പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായാണ് കോടതി സമുച്ചയം പണിതത്. 11 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് പണിതുയര്‍ത്തിയ സമുച്ചയത്തിന് നീതിയുടെ കൊട്ടാരം എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
സുപ്രീം ജുഡീഷ്യല്‍ കൌണ്‍സില്‍ ഓഫീസ്, സുപ്രീം കോടതി, അപ്പീല്‍ കോടതി, അനുരഞ്ജന കോടതി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ സമുച്ചയം. ഗസയിലെ നിയമസംവിധാനങ്ങളുടെ നിലനില്‍പ്പിനും പുരോഗതിക്കും പുതിയ കെട്ടിടം നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് ഗസ ജുഡീഷ്യറി സുപ്രീംകൌണ്‍സില്‍ പ്രസിഡന്‍റ് അബ്ദുല്‍ റഊഫ് അല്‍ ഹലബി പറഞ്ഞു
ഖത്തര്‍ നല്‍കുന്ന നിര്‍ലോഭമായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഖത്തറിന്‍റെ പിന്തുണക്കും സ്നഹേത്തിനും എക്കാലത്തും തങ്ങള്‍ കടപ്പെട്ടവരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 407 മില്യണ്‍ ഡോളറിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഗസ പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ഖത്തര്‍ ഫലസ്തീനില്‍ നടപ്പാക്കുന്നത്
രാജ്യത്തെ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ നിലനില്‍ക്കുന്ന സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമെയാണ് ഈ തുക