രണ്ടാം ലോക മഹായുദ്ധത്തിലെ സോവിയറ്റ് യൂണിയന്‍ വിജയത്തിന്റെ 75ാം വാര്‍ഷികത്തില്‍ റഷ്യയില്‍ യുദ്ധ സ്മാരകം ഒരുങ്ങുന്നു
2020- ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ നിര്‍വ്വഹിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിലെ സോവിയറ്റ് യൂണിയന്‍ വിജയത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍ റഷ്യയില്‍ യുദ്ധ സ്മാരകം ഒരുങ്ങുന്നു. 2020- ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ നിര്‍വ്വഹിച്ചു.
രണ്ടാം ലോക മഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തിന്റെ ഓര്‍മ്മക്കായി ഒരുക്കുന്ന മന്ദിരം യുദ്ധത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികമായ 2020ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്ക് കിറില്‍ എന്നിവര്‍ക്കൊപ്പം പുടിനാണ് സൈനിക മന്ദിരത്തിന് ശിലാസ്ഥാപനം നടത്തിയത്. 95 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടം റഷ്യയുടെ പൂര്‍ണ്ണ സൈനീക മന്ദിരമായിരിക്കും. ഈ സന്ദര്‍ഭത്തെ ചരിത്രത്തിന്റെ ഭാഗമെന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. മന്ദിരം റഷ്യന്‍ പ്രതിരോധത്തോടുള്ള ഓര്‍മ്മയും ആദരവുമായിരിക്കുമെന്നും പുടിന്‍ പറഞ്ഞു. മന്ദിരത്തിന്റെ ഓരോ താഴികക്കുടവും രണ്ടാം ലോക മഹായുദ്ധത്തിലെ വിവിധ സൈനീക വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കിവര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.