അമേരിക്കയുടെ നികുതിനയം ആഗോള സമ്പദ് വ്യവസ്ഥക്ക് ഭീഷണിയെന്ന് സാമ്പത്തികവിദഗ്ധര്‍

ചൈനയ്ക്ക് മേല്‍ അമേരിക്ക ചുമത്തിയിരിക്കുന്ന അധിക നികുതി മോശം ഫലമേ ഉണ്ടാക്കുകയുള്ളുവെന്ന് സാമ്പത്തിക വിദഗ്ദന്‍ പെറ്റ്റൊ ആന്‍റൂണ്‍സ് പറഞ്ഞു.

Update: 2018-09-21 03:25 GMT
Advertising

അമേരിക്കയുടെ പുത‌ിയ നികുതി പരിഷ്കാരങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് കോണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാന‍ഡയിലെ സാമ്പത്തിക വിദഗ്ധന്‍ പെറ്റ്റോ ആന്റൂണ്‍സ്. തീരുമാനം മാറ്റിയില്ലെങ്കില്‍ അമേരിക്ക പശ്ചാത്തപിക്കേണ്ടിവരുമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ സമവായത്തില്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയ്ക്ക് മേല്‍ അമേരിക്ക ചുമത്തിയിരിക്കുന്ന അധിക നികുതി മോശം ഫലമേ ഉണ്ടാക്കുകയുള്ളുവെന്ന് സാമ്പത്തിക വിദഗ്ദന്‍ പെറ്റ്റൊ ആന്‍റൂണ്‍സ് പറഞ്ഞു. 200 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ വില വരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 10 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയില്ലെങ്കില്‍ നികുതി 25 ശതമാനത്തിലേക്ക് ഉയരും. പുതിയ നികുതി പരിഷ്കാരങ്ങള്‍ അമേരിക്കയുടെയും ചൈനയുടെയും സമ്പദ് വ്യവസ്ഥയയെ മാത്രമല്ല ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ മോശമായി ബാധിക്കുമെന്നും പെറ്റ്റോ ആന്റൂണ്‍സ് പറഞ്ഞു.

സാമ്പത്തിക മേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും പരിഷ്ക്കാരങ്ങളും ചര്‍ച്ച ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന ഏജന്‍സിയാണ് കോണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാന‍ഡ.

Writer - ദിവ്യ അനു അന്തിക്കാട്

Writer

Editor - ദിവ്യ അനു അന്തിക്കാട്

Writer

Web Desk - ദിവ്യ അനു അന്തിക്കാട്

Writer

Similar News