ടാന്‍സാനിയയില്‍ യാത്രാ ബോട്ട് മുങ്ങി 44 മരണം

വാഹക ശേഷിയേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Update: 2018-09-21 03:04 GMT
Advertising

ടാന്‍സാനിയയില്‍ യാത്രാ ബോട്ട് മുങ്ങി 44 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. വാഹക ശേഷിയേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ടാന്‍സാനിയയിലെ വിക്ടോറിയ തടാകത്തിലായിരുന്നു അപകടം.രണ്ടു ദ്വീപുകള്‍ക്കിടയില്‍ സര്‍വീസ് നടത്തിയ ബോട്ട് ആണ് അപകടത്തില്‍പ്പെട്ടത്.

നൂറു പേരെ രക്ഷപ്പെടുത്തിയാതായാണ് വിവരം. ഇതില്‍ 32 പേരുടെ നില ഗുരുതരമാണ് .രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിണ്ട്. നൂറു പേരെ മാത്രം വഹിക്കാന്‍ ശേഷിയുള്ള ബോട്ടില്‍ ബോട്ടില്‍ 300ലേറെ പേര്‍ യാത്ര ചെയ്തതയാണ് വിവരം. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ബോട്ടില്‍ യാത്രക്കാര്‍ക്കു പുറമെ ഭക്ഷ്യ സാധനങ്ങളുള്‍പ്പെടെയുള്ള ചരക്കുകളും ഉണ്ടായിരുന്നതായാണ് സൂചന. രാജ്യത്ത് 2012ലുണ്ടായ ബോട്ടപകടത്തില്‍ 145 ഉം 1996ല്‍ ലുണ്ടായ അപകടത്തില്‍ 800 പേരും മരിച്ചിരുന്നു.

Tags:    

Similar News