ഇസ്രായേല്‍- ഫലസ്തീന്‍ പ്രശ്നം; മധ്യസ്ഥത വഹിക്കാന്‍ മുന്നോട്ടു വന്നാല്‍ സ്വീകരിക്കുമെന്ന് മഹ്മൂദ് അബ്ബാസ്
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു മഹ്മൂദ് അബ്ബാസിന്റെ പ്രതികരണം.
ഇസ്രായേല്‍- ഫലസ്തീന്‍ പ്രശ്നത്തിന് മധ്യസ്ഥത വഹിക്കാന്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യമോ അറബ് രാജ്യമോ മുന്നോട്ടു വന്നാല്‍ സ്വീകരിക്കുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു മഹ്മൂദ് അബ്ബാസിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഫ്രാന്‍സിലെത്തി ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തിയത്, ഫ്രാന്‍സടക്കം ഏതെങ്കിലും യൂറോപ്യന്‍ രാജ്യമോ അല്ലെങ്കില്‍ ഏതെങ്കിലും അറബ് രാജ്യമോ ഫലസ്തീന്‍-ഇസ്രായോല്‍ പ്രശ്നത്തിന് മധ്യസ്ഥത വഹിച്ചാല്‍ ഫലസ്തീന്‍ സ്വീകരിക്കുമെന്ന് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
ഇസ്രായേലുമായുള്ള പ്രശ്നത്തില്‍ അമേരിക്കയുടെ മധ്യസ്ഥത വഹിക്കനാവില്ലെന്ന നിലപാടിലാണ് ഫലസ്തീന്‍. ഫലസ്തീനിലെ അഭയാര്‍ഥികള്‍ക്ക് യു.എന്‍ നല്കുന്ന സഹായത്തിനുള്ള ധനം നിര്‍ത്തലാക്കിയ ട്രംപ് ഭരണകൂടത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു. അതൊടൊപ്പം അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇസ്രായേലിനെതിരെ സ്വീകിരിച്ച നടപടിക്കെതിരെ പരസ്യമായി അമേരിക്ക രംഗത്തു വരികയും ചെയ്തിരുന്നു. ഇസ്രായേല്‍- ഫലസ്തീന്‍ സമാധാന ചര്‍ച്ച 2014ല്‍ അലസിയതാണ്. അതിനു ശേഷം സമാധാന നീക്കങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.