സൂപ്പര്‍കാറും സൂപ്പര്‍ ബൈക്കും എഫ്1 കാറും ജെറ്റും യുദ്ധവിമാനവും മത്സരിച്ചു... ജയിച്ചത്...

ഇസ്താംബൂളിലെ പുതിയ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു ഈ വേഗ മത്സരം. വ്യോമയാന, ബഹിരാകാശ, സാങ്കേതിക ഫെസ്റ്റിനോടനുബന്ധിച്ചായിരുന്നു മത്സരം. 

Update: 2018-09-22 10:48 GMT
Advertising

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ കഴിഞ്ഞദിവസം ഒരു മത്സരം നടന്നു. ലോകം ഇന്ന് വരെ കണ്ടിട്ടുള്ളതില്‍ വച്ച് ആവേശകരമായ ഒരു മത്സരം. ട്രാക്കിലെ വേഗക്കാരന്‍ ആരാണെന്നറിയാനുള്ള മത്സരമായിരുന്നു അത്.

മൂന്നു സൂപ്പര്‍കാറുകളും ഒരു സൂപ്പര്‍ ബൈക്കും ഒരു ഫോര്‍മുല വണ്‍ കാറും ഒരു പ്രൈവറ്റ് ജെറ്റും ഇവര്‍ക്കൊപ്പം ഒരു യുദ്ധവിമാനവും. ഇസ്താംബൂളിലെ പുതിയ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു ഈ വേഗ മത്സരം. വ്യോമയാന, ബഹിരാകാശ, സാങ്കേതിക ഫെസ്റ്റിനോടനുബന്ധിച്ചായിരുന്നു മത്സരം. വിമാനത്താവളത്തിലെ റണ്‍വേയായിരുന്നു ട്രാക്ക്. 400 മീറ്റര്‍ ആര് ആദ്യം മറികടക്കും എന്നതായിരുന്നു വെല്ലുവിളി. കവാസാക്കിയുടെ എച്ച്2ആറായിരുന്നു സൂപ്പര്‍ ബൈക്ക്. ടെസ്‍ല പി100ഡിഎല്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ന്യൂ വിന്റേജ്, ലോട്ടസ് എവോറ ജി.ടി 430 എന്നിവരായിരുന്നു മത്സരിച്ചത്. മത്സരത്തില്‍ ജയിച്ച് സൂപ്പര്‍താരമായത് കുതിച്ച് പാഞ്ഞ സൂപ്പര്‍ബൈക്ക്.

വീഡിയോ കാണാം

Full View
Tags:    

Similar News