ചൈനീസ് സൈന്യത്തിന് ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കക്ക് താക്കീതുമായി ചൈന
റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിന്റെ പേരിലായിരുന്നു ചൈനീസ് സൈന്യത്തിനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്.
ചൈനീസ് സൈന്യത്തിന് ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കക്ക് താക്കീതുമായി ചൈന. റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിന്റെ പേരിലായിരുന്നു ചൈനീസ് സൈന്യത്തിനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്.
സുഖോയ് യുദ്ധവിമാനങ്ങള്‍, എസ് - 400വ്യോമ മിസൈല്‍ തുടങ്ങിയവ റഷ്യയില്‍ നിന്ന് വാങ്ങുന്നതിരെയാണ് അമേരിക്ക ചൈനീസ് സൈന്യത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്ക തെറ്റുതിരുത്തിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ചൈനീസ് വിദേശ കാര്യ വക്തവ് ഗെങ് ഷുവാങ് മുന്നറിയിപ്പ് നല്‍കി.
ചൈനയുമായി വ്യാപാരയുദ്ധം തുടരുന്നതിനിടയിലയിരുന്നു സൈനികര്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയുള്ള യു.എസ് നടപടി. ചൈനീസ് സൈനിക വകുപ്പു മേധാവി ലീ ഷങ്ഫു അടക്കമുള്ളവരാണ് ഉപരോധ പട്ടികയിലുള്ളത്. അമേരിക്കന്‍ നടപടിക്കെതിരെ റഷ്യയും രംഗത്തെത്തി. റഷ്യയുടെ സാമ്പത്തിക വളര്‍ച്ച തടയുകയാണ് അമേരിക്കയുടെ താത്പര്യമെന്ന് റഷ്യ കുറ്റപ്പെടുത്തി.