വിയറ്റ്നാം പ്രസിഡന്റ് ട്രാന്‍ ഡായി ക്വാങ് അന്തരിച്ചു

മുന്‍ ആഭ്യന്തര സരക്ഷാ മേധാവിയും കമ്യൂണിസ്റ്റ് രാജ്യത്തെ ഉന്നത നേതാക്കളില്‍ ഒരാളുമായിരുന്നു അദ്ദേഹം.

Update: 2018-09-22 02:27 GMT
Advertising

വിയറ്റ്നാം പ്രസിഡന്റ് ട്രാന്‍ ഡായി ക്വാങ് അന്തരിച്ചു. ഏറെ നാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുന്‍ ആഭ്യന്തര സരക്ഷാ മേധാവിയും കമ്യൂണിസ്റ്റ് രാജ്യത്തെ ഉന്നത നേതാക്കളില്‍ ഒരാളുമായിരുന്നു അദ്ദേഹം.

ഹാനോയില്‍ ഒരു പട്ടാള ആശുപത്രിയിലായിരുന്നു ഡായി ക്വാങ്ങിന്റെ അന്ത്യം. അറുപത്തിയൊന്ന് വയസ്സായിരുന്നു. . ഇക്കഴിഞ്ഞ ബുധനാഴ്ച ചൈനയുടെ സുപ്രീം കോടതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മുഖ്യാഥിതിയായി അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹം പങ്കെടുത്ത അവസാന പരിപാടിയും അതായിരുന്നു. ക്വാങ് മാസങ്ങളോളം അസുബാധിതനായിരുന്നുവെന്ന് വിയറ്റ്നാം ആരോഗ്യമന്ത്രി ന്യൂഗിന്‍ ക്വോക് ട്രെയു വ്യക്തമാക്കി. ഡായി ക്വാങ്ങിന്റെ ആരോഗ്യനില സംബന്ധിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

2016 ഏപ്രിലില്‍ പ്രസിഡന്റായി നിയമിക്കപ്പെടുന്നതിന് മുന്‍പ് ക്വാങ് പൊതു സുരക്ഷാ ചുമതലയുള്ള മന്ത്രിയായിരുന്നു. പാര്‍ട്ടിയുടെ ആഭ്യന്തര വിദേശ ഭീഷണി മറികടക്കാന്‍ പര്യാപ്തമായ ഉത്തരവാദിത്തത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ദക്ഷിണ ഹനോയിലെ ചെറിയ കാര്‍ഷിക കുടുംബത്തിലാണ് ഡായി ക്വാങ് ജനിച്ചത്. അവിടെ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകനായി വന്ന് വിയറ്റ്നാം പോളിറ്റ്ബ്യൂറോ അംഗമായി . തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിയറ്റ്നാമിന്റെ ശക്തമായ തീരുമാനമെടുക്കുന്ന പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയില്‍ എത്തി. സെപ്തംബര്‍ 11ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് ചെറുതായി ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടരന്ന്‍ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്നു.

Tags:    

Similar News