കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടിക്ക് സമ്മതമറിയിച്ച് ട്രംപ്

ഉത്തര കൊറിയയുടെ ആണവകേന്ദ്രങ്ങള്‍ പൂട്ടാമെന്ന് കിം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കൊറിയന്‍ മുനമ്പില്‍ സമാധാനം ഊട്ടിയുറപ്പിക്കണമെങ്കില്‍ അമേരിക്കയും വിട്ടുവീഴ്ചക്ക് തയാറാകണമെന്ന ആവശ്യവും കിം അറിയിച്ചു.

Update: 2018-09-25 03:23 GMT
Advertising

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടിക്ക് ട്രംപിന്റെ സമ്മതം. കൊറിയന്‍ നേതാക്കള്‍ തമ്മിലുള്ള ത്രിദിന കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ട്രംപ് -കിം കൂടിക്കാഴ്ചക്കും കളമൊരുങ്ങുന്നത്.

കിമ്മുമായുള്ള രണ്ടാം ഉച്ചകോടി വൈകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. എൈക്യരാഷ്ട്ര സഭയില്‍ രാഷ്ട്രനോതാക്കന്മാരുടെ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പ്രതികരണം. കൊറിയന്‍ മുനമ്പില്‍ സമാധാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞയാഴ്ച ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെ ഇന്നും മൂന്നു ദിവസത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു കൂടിക്കാഴ്ചയില്‍.

ഉത്തര കൊറിയയുടെ ആണവകേന്ദ്രങ്ങള്‍ പൂട്ടാമെന്ന് കിം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കൊറിയന്‍ മുനമ്പില്‍ സമാധാനം ഊട്ടിയുറപ്പിക്കണമെങ്കില്‍ അമേരിക്കയും വിട്ടുവീഴ്ചക്ക് തയാറാകണമെന്ന ആവശ്യവും കിം അറിയിച്ചിരുന്നു. കിമ്മിന്റെ ആവശ്യത്തോട് അനുകൂലമായ പ്രതികരണമാണ് ട്രംപ് നടത്തിയിരിക്കുന്നത്. ര

ണ്ടാം ഉ

ച്ച

കോ

ടി

യു

ടെ പ

രി

പാ

ടി



ൾ സ്റ്റേ

റ്റ് സെ

ക്ര

ട്ട

റി പോം

പി

യോ ത

യാ

റാ

ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







നി

രാ

യു

ധീ







ത്തി

നു ത

യാ

റാ

യാണ് സിം



പ്പൂ

രി

ൽ ന



ന്ന ആ

ദ്യ ഉ

ച്ച

കോ

ടി

യി

ൽ ഇരു രാഷ്ട്രത്തലവന്മാരും പിരിഞ്ഞത്. കൂടാതെ ദക്ഷിണ കൊറിയയുമായി വ്യാപാര ബന്ധത്തിന് തയാറാണെന്നും മൂണുമായി ഇക്കാര്യം സംസാരിച്ചെന്നും ട്രംപ് പറഞ്ഞു.

Tags:    

Similar News