നികുതി പ്രശ്നത്തില്‍ പരിഹാരം കാണാതെ അമേരിക്കയും ചൈന
പ്രശ്ന പരിഹാര ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല.
നികുതി പ്രശ്നത്തില്‍ പരിഹാരം കാണാതെ അമേരിക്കയും ചൈന .ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലും വിള്ളല്‍ വീണിരിക്കുകയാണ്.പ്രശ്ന പരിഹാര ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. നികുതി തര്‍ക്കവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങില്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഗാവോ ഫെങ് വ്യാഴാഴ്ച പറഞ്ഞു.
ബെയ്ജിങ്ങിലെ നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് ഗാവോ ഈ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ആഴ്ച വൈറ്റ് ഹൌസ് മുന്‍ നയ തന്ത്രജ്ഞനായ സ്റ്റീവ് ബന്നൻ നടത്തിയ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു ഗാവോ. കഴിഞ്ഞ ആഴ്ച ചൈന മോണിംഗ് പോസ്റ്റിനൊപ്പം സ്റ്റീവ് ബന്നൻ പറഞ്ഞത്, ട്രംപ് ആഗ്രഹിക്കുന്നത് വ്യാപാര യുദ്ധത്തെ വേദനാജനകമാക്കാതിരിക്കുക എന്നതാണെന്നാണ്. അമേരിക്കയുമായുള്ള വ്യാപാര സംഘർഷം പരിഹരിക്കപ്പെടുമെന്ന് ചൈന പ്രതീക്ഷിക്കുന്നുണ്ട് എങ്കിലും എല്ലാ സാധ്യതകളും പരിശോധിച്ച് മാത്രമെ തീരുമാനം എടുക്കുകയുള്ളുവെന്നാണ് ചൈനയുടെ നിലപാട്.