രഹസ്യ ആണവ സംഭരണശാല: നെതന്യാഹുവിന് മറുപടിയുമായി ഇറാന്‍

വ്യാജവും അര്‍ഥശൂന്യവും അനാവശ്യവുമായ ആരോപണങ്ങളാണ് ഇസ്രായേല്‍ ഉന്നയിച്ചതെന്ന് വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഫലസ്തീനികള്‍ക്കെതിരെയുള്ള ക്രൂരത ലോകമറിയുന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്

Update: 2018-09-29 01:54 GMT
Advertising

രഹസ്യ ആണവ സംഭരണശാലയുണ്ടെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് മറുപടിയുമായി ഇറാന്‍. ആരോപണം വ്യാജവും അര്‍ഥശൂന്യവുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് ഇറാനെതിരെ ഗുരുതര ആരോപണങ്ങളുമായി നെതന്യാഹു രംഗത്തെത്തിയത്.

നെതന്യാഹുവിന്റെ ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ഇറാന്‍ മറുപടി നല്‍കിയത്. വ്യാജവും അര്‍ഥശൂന്യവും അനാവശ്യവുമായ ആരോപണങ്ങളാണ് ഇസ്രായേല്‍ ഉന്നയിച്ചതെന്ന് വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഫലസ്തീനികള്‍ക്കെതിരെയുള്ള ക്രൂരത ലോകമറിയുന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇസ്രായേലിന്റെ ശ്രമമെന്നും ഇറാന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് ഇറാനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇസ്രായേല്‍ പ്രധാനമന്ത്രി രംഗത്ത് വന്നത്. ഇറാന് രഹസ്യ ആണവ സംഭരണശാല ഉണ്ടെന്ന് നെതന്യാഹു ആരോപിച്ചു. ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിലാണ് പുതിയ ആരോപണം ഇസ്രായേല്‍ ഉന്നയിച്ചത്.

സംഭരണശാലയില്‍ വലിയ ആണവശേഖരവും അസംസ്‌കൃത വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. ഇറന്റെ രഹസ്യ ആണവായുധ പദ്ധതിയുടെ ഭാഗമാണ് സംഭരണശാലയെന്നും നെതന്യാഹു ആരോപിച്ചിരുന്നു.

Tags:    

Similar News