‘ഐക്യരാഷ്ട്ര സംഘടനയെ തകര്‍ക്കരുത്’; ട്രംപിനോട് ആംഗലെ മെര്‍ക്കല്‍

യു.എന്‍ പൊതുസഭയില്‍ ട്രംപ് നടത്തിയ പ്രസംഗത്തിനോടുള്ള പ്രതികരണമാണ് ജര്‍മന്‍ ചാന്‍സിലര്‍ ആംഗലെ മെര്‍ക്കല്‍ നടത്തിയത് 

Update: 2018-10-01 02:58 GMT
Advertising

ഐക്യരാഷ്ട്ര സംഘടനയെ തകര്‍ക്കരുതെന്ന് യു.എസ് പ്രസിഡന്റ് ട്രംപിനോട് ജര്‍മന്‍ ചാന്‍സിലര്‍ ആംഗലെ മെര്‍ക്കല്‍. പുതിയതൊന്ന് നിര്‍മിക്കാതെ നിലവിലുള്ള സംവിധാനത്തെ പൊളിക്കുന്നത് അപകടകരമാണെന്ന് മെര്‍ക്കല്‍ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച യു.എന്‍ പൊതുസഭയില്‍ ട്രംപ് നടത്തിയ പ്രസംഗത്തിനോടുള്ള പ്രതികരണമാണ് ജര്‍മന്‍ ചാന്‍സിലറുടെ മറുപടി.

അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് യോജിക്കാത്ത ആഗോള താത്പര്യങ്ങള്‍ താന്‍ നിരാകരിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനെയാണ് മെര്‍ക്കല്‍ വിമര്‍ശിച്ചത്. അന്തര്‍ദേശീയ പ്രശ്നങ്ങളില്‍ അമേരിക്കയ്ക്കു മാത്രം വിജയസാധ്യത കല്പിക്കുന്ന നിലപാട് ട്രംപിന്റേതെന്ന് മെര്‍ക്കല്‍ പറഞ്ഞു. പ്രശ്നങ്ങളില്‍ ഇരു കൂട്ടര്‍ക്കും ആശ്വാസം പകരുന്ന പരിഹാരങ്ങളൊന്നും ട്രംപിന്റെ പദ്ധതിയിലില്ലെന്നും മെര്‍ക്കല്‍ വിമര്‍ശിച്ചു.

ജര്‍മനിയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു ആംഗലെ മെര്‍ക്കലിന്റെ പരാമര്‍ശം.

Tags:    

Similar News