അമേരിക്കയുമായുള്ള വ്യാപാരത്തിന് ഇന്ത്യ ആഗ്രഹിക്കുന്നു: ട്രംപ്

അടുത്തിടെയായി രണ്ടാം തവണയാണ് ട്രംപ് ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത്. തീരുവകളുടെ രാജാവാണ് ഇന്ത്യയെന്നും, അമേരിക്കന്‍ സാധനങ്ങള്‍ക്ക് ഉയര്‍ന്ന താരിഫാണ് ഇന്ത്യ ഏര്‍പ്പെടുത്തുന്നതെന്നും ട്രംപ് പറഞ്ഞു.

Update: 2018-10-02 04:19 GMT
Advertising

അമേരിക്കയുമായുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എത്രയും പെട്ടെന്ന് ചര്‍ച്ച ആരംഭിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്ത്യ മുതിരുന്നത് തന്നെ സന്തോഷിപ്പിക്കാനാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. തീരുവകളുടെ രാജാവെന്ന് ഇന്ത്യയെ പല തവണ വിശേഷിപ്പിച്ച ട്രംപ്, അമേരിക്കന്‍ സാധനങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന താരിഫാണ് ഏര്‍പ്പെടുത്തുന്നതെന്നും പറഞ്ഞു.

മറ്റാരുമായും ഇന്ത്യക്ക് കരാറിന് താല്‍പ്പര്യമില്ലെന്നും അത് തങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസത്തിന്റ പുറത്താണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അടുത്തിടെയായി ഇത് രണ്ടാം തവണയാണ് ട്രംപ് ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത്.

കഴിഞ്ഞ ദിവസം യു.എസിന്റെ വ്യാപാര പ്രതിനിധി ഇന്ത്യയിലെത്തി വ്യാപാര കരാറിന്റെ സാധ്യതകളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. സൌത്ത് ഡെക്കോഡയില്‍ നടന്ന സംയുക്ത ധനസമാഹരണ കമ്മിറ്റി യോഗത്തിലും ട്രംപ് സമാനമായ പ്രസ്താവന നടത്തിയിരുന്നു. വ്യാപാര കരാറിന് വേണ്ടി ഇന്ത്യന്‍ പ്രതിനിധി ട്രംപിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നായിരുന്നു അന്ന് നടത്തിയ പരാമര്‍ശം.

Tags:    

Similar News