ഇന്തോനേഷ്യയില്‍ ഭൂകമ്പവും സുനാമിയും: മരണസംഖ്യ 1350 ആയി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും സുനാമിയും ഇന്തോനേഷ്യയില്‍ കനത്ത നാശം വിതച്ചത്.

Update: 2018-10-02 13:35 GMT
Advertising

ശക്തമായ ഭൂചലനവും സുനാമിയും നാശം വിതച്ച ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ മരണസംഖ്യ 1350 ആയി. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലുംപെട്ട മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മരണ സഖ്യം ഉയരും. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും പെട്ട മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും സുനാമിയും ഇന്തോനേഷ്യയില്‍ കനത്ത നാശം വിതച്ചത്. 832 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചു. 540 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നിരവധിപ്പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

വിനോദ സഞ്ചാരികള്‍ എത്തുന്ന ഇന്തോനേഷ്യയിലെ പാലു നഗരത്തെയാണ് പ്രധാനമായും സുനാമി ബാധിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് പ്രദേശത്ത് അധികൃതര്‍ നടത്തുന്നത്.

ഇവിടെ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങളെല്ലാം കൂട്ടത്തോടെ അടക്കം ചെയ്യുകയാണ്. റോഡുകളും നഗരത്തിലെ പ്രധാന പാലങ്ങളുമെല്ലാം തകര്‍ന്നതോടെ മേഖലയില്‍ ഗതാഗതം നിലച്ചു. വൈദ്യുതി, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതും ഇന്ധന ക്ഷാമവും

രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഭക്ഷണവും മരുന്നുമൊക്കെ നിശ്ചിത സ്ഥലത്ത് എത്തിക്കാന്‍ കഴിയാതെ വലയുകയാണ് രക്ഷാപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും. എന്നാല്‍ വെള്ളിയാഴ്ച അടച്ചിട്ട വിമാനത്താവളത്തില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന വിമാനങ്ങള്‍ക്ക് മാത്രം ഇറങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ‌‌

കനത്ത നാശനഷ്ടമാണ് രാജ്യത്ത് ഉണ്ടായത്. പാലുവില്‍ മാത്രം 17,000 പേര്‍ക്കാണ് വീട് നഷ്ടമായത്. കുടിവെള്ളം കിട്ടാത്തതാണ് നഗരം നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇന്തോനേഷ്യക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Tags:    

Similar News