രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു
എൻസൈമുകളുടെ പരിണാമം സംബന്ധിച്ച ഗവേഷണങ്ങൾക്കും, പെപ്റ്റൈഡ്സ്, ആന്റിബോഡീസ് പഠനങ്ങൾക്കുമായാണ് പുരസ്കാരം
റോയല്‍ സ്വീഡിഷ് അക്കാഡമിയുടെ ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ ജോര്‍ജ് പി. സ്മിത്ത്, അമേരക്കക്കാരായ ഫ്രാന്‍സെസ് എച്ച്. അര്‍നോള്‍ഡ്, ഗ്രിഗറി പി. വിന്റര്‍ എന്നിവരാണ് നൊബേല്‍ പുരസ്കാര വിജയികള്‍. എൻസൈമുകളുടെ പരിണാമം സംബന്ധിച്ച ഗവേഷണങ്ങൾക്കും, പെപ്റ്റൈഡ്സ്, ആന്റിബോഡീസ് പഠനങ്ങൾക്കുമായാണ് പുരസ്കാരം.
കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഫ്രാൻസെസ് എച്ച്.അർണോൾഡിന് എൻസൈമുകളുടെ പരിണാമം സംബന്ധിച്ച ഗവേഷണങ്ങൾക്കാണു പുരസ്കാരം ലഭിച്ചത്. പെപ്റ്റൈഡ്സ്, ആന്റിബോഡീസ് പഠനങ്ങൾക്കാണ് കൊളംബിയയിലെ യൂണിവേഴ്സിറ്റി ഓഫ് മിസോറിയിലെ ജോർജ് പി.സ്മിത്ത്, കേംബ്രിജ് എം.ആർ.സി ലബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജിയിലെ ഗ്രിഗറി പി. വിന്റർ എന്നിവർ പുരസ്കാരം പങ്കിട്ടത്. രസതന്ത്ര നൊബേൽ തേടുന്ന അഞ്ചാമത്തെ വനിതയാണു ഫ്രാൻസെസ് എച്ച്.അർണോൾഡ്.